»   » ഇംഗ്ലീഷ് പഠിയ്ക്കാന്‍ ശ്രീദേവി

ഇംഗ്ലീഷ് പഠിയ്ക്കാന്‍ ശ്രീദേവി

Posted By:
Subscribe to Filmibeat Malayalam
Sridevi
ഒരിട വേളയ്ക്കു ശേഷം വീണ്ടും അഭിനയരംഗത്ത് സജീവമാവുകയാണ് ശ്രീദേവി. രണ്ടാം വരവ് ഗൗരി ഷിന്‍ഡേ സംവിധാനം ചെയ്യുന്ന 'ഇംഗ്ലീഷ് വിന്‍ഗ്ലീഷ്' എന്ന ചിത്രത്തിലൂടെയാണ്.

അമേരിയ്ക്കു പോകാനൊരുങ്ങുന്ന ഒരു സാധാരണ വീട്ടമ്മ ഇംഗ്ലീഷ് പഠിക്കാനായി നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഇംഗ്ലീഷ് പഠനത്തിനിടെ ഉണ്ടാകുന്ന ഒട്ടേറെ തമാശ നിറഞ്ഞ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്‌സില്‍ ചേര്‍ന്ന് വൈകല്യമുള്ള ഇംഗ്ലീഷ് സംസാരിയ്ക്കുന്ന വീട്ടമ്മ ഏവരിലും ചിരിയുണര്‍ത്തും.

ചിത്രത്തിലെ കോമഡി രംഗങ്ങള്‍ ശ്രീദേവി അനായാസം ചെയ്തിട്ടുണ്ടെന്നാണ് സംവിധായിക ഗൗരിയുടെ അഭിപ്രായം. എന്തായാലും രണ്ടാം വരവില്‍ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ആരാധകരെ ശ്രീദേവി നിരാശയിലാഴ്ത്തില്ലെന്നു കരുതാം.

English summary
BT has just learnt that Sri's film, directed by R Balki's wife Gauri Shinde, is loosely based on the popular Zabaan Sambhalke TV show. Titled English Vinglish, it revolves around a middle-class Indian housewife with weak English, who becomes the butt of everyone's jokes. She has to go to America and thus begins her secret attempt to master the language. Eventually she succeeds, even giving a speech in perfect English much to everyone's amazement.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam