»   »  ഷാരൂഖ് ഖാന്‍ 3മാസം അവധിയെടുത്തു

ഷാരൂഖ് ഖാന്‍ 3മാസം അവധിയെടുത്തു

Posted By:
Subscribe to Filmibeat Malayalam
Sharukh
ഐപിഎല്‍ നാലാം സീസണില്‍ സ്വന്തം ടീമിനൊപ്പം സമയം ചെലവഴിക്കാന്‍ ബോളുവുഡ് താരം ഷാരൂഖ് ഖാന്‍ സിനിമയില്‍ നിന്നും 3മാസം അവധിയെടുത്തു.

പൂര്‍ണമായും ടീമിനൊപ്പം ചെലവിടേണ്ടത് അത്യാവശ്യമാണ്. ഓരോ മല്‍സരത്തിലും നേരിട്ട് കളിക്കാരെ പ്രോല്‍സാഹിപ്പിക്കാന്‍ സാധിക്കുന്നത് വലിയകാര്യമാണെന്നാണ് ഷാരൂഖ് പറയുന്നത്.

ഐപിഎല്ലില്‍ തുടര്‍ച്ചയായ മൂന്നാം വിജയം കരസ്ഥമാക്കിയ ശേഷമാണ് ഷാരൂഖ് ഇങ്ങനെ പറഞ്ഞത്. കഴിഞ്ഞദിവസം കൊല്‍ക്കത്തയില്‍ നടന്ന മല്‍സരത്തില്‍ നൈറ്റ് റൈഡേഴ്‌സ് എട്ടുവിക്കറ്റിന് രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തിയിരുന്നു.

താരങ്ങള്‍ നന്നായി കളിക്കുന്നുണ്ട്. ടീം അംഗങ്ങള്‍ തമ്മിലുള്ള ഒത്തിണക്കവും വിജയത്തില്‍ നിര്‍ണായകമായി. വരും മല്‍സരങ്ങളിലും വിജയം തുടരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്-് ബോളിവുഡിന്റെ കിംഗ്ഖാന്‍ പറഞ്ഞു.

അതേസമയം ടീമിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. കഴിഞ്ഞ സീസണുകളിലേതുപോലുള്ള പ്രശ്‌നങ്ങളൊന്നും ഇത്തവണയില്ലെന്ന് ഷാരൂഖ് പറഞ്ഞു. കഴിഞ്ഞ മല്‍സരങ്ങളെ അപേക്ഷിച്ച് കൂടുതല്‍പേര്‍ കളികാണാനെത്തിയത് നല്ല സൂചനയാണെന്നും അദ്ദേഹം വിലയിരുത്തുന്നു.

വിജയം തുടരാനായാല്‍ നൈറ്റ് റൈഡേഴ്‌സിന്റെ കളികാണാന്‍ ഈഡന്‍ഗാര്‍ഡന്‍സ് സ്‌റ്റേഡിയം നിറഞ്ഞുകവിയുമെന്നും ഷാരൂഖ് പറഞ്ഞു. സൗരവ്ഗാംഗുലി കളികാണാന്‍ എത്തുന്നില്ലല്ലോ എന്ന ചോദ്യത്തില്‍ നിന്ന് ഷാരൂഖ് ഒഴിഞ്ഞുമാറി.

English summary
Bollywood superstar Shah Rukh Khan on Sunday said he had taken a three-month vacation from shooting to be with his Kolkata Knight Riders (KKR) team which is in fine fettle in the fourth edition of the Indian Premier League.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam