»   » തൃഷ പ്രിയനെയിട്ട് വട്ടം കറക്കുന്നു

തൃഷ പ്രിയനെയിട്ട് വട്ടം കറക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Trisha
ഒരു ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുക എന്നിട്ട് പീന്നീട് അതിന്റെ പ്രചാരണപരിപാടികളില്‍ നിന്നും ചില കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുക. ഇത്തരം പ്രശ്‌നങ്ങളുടെ പേരില്‍ പല താരങ്ങളും മുമ്പ് വാര്‍ത്തയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇപ്പോഴിതാ് ഹിന്ദിയില്‍ അരങ്ങേറ്റം കുറിച്ച തെന്നിന്ത്യന്‍ നായിക തൃഷ ഷയും ഇത്തരമൊരു പ്രശ്‌നത്തില്‍ അകപ്പെട്ടിരിക്കുന്നു.

പ്രിയദര്‍ശന്റെ ഹിന്ദിചിത്രമായ ഖട്ടാമീട്ടയില്‍ തൃഷ യാണ് നായിക. പഴയ മലയാള ചിത്രമായ വെള്ളാനകളുടെ നാടിന്റെ ഹിന്ദി റീമേക്കാണ് ഖട്ടാമീട്ട. ജൂലൈ 23നാണ് ചിത്രം തിയേറ്ററുകളിലെത്തുക. എന്നാല്‍ ചിത്രത്തിന്റെ പ്രചാരണപരിപാടികളില്‍ നിന്നും തൃഷ വിട്ടുനില്‍ക്കുകയാണത്രേ.

ചാനലുകളിലും മറ്റ് ഷോകളിലുമായി സിനിമയുടെ പ്രമോഷനുവേണ്ടി പ്രിയനും നായകന്‍ അക്ഷയ് കുമാറും ഓടിനടക്കുമ്പോള്‍ തൃഷ 'മന്‍മദന്‍ അമ്പ്' എന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗിനായി യൂറോപ്പിലാണ്.

പ്രിയദര്‍ശന്‍ ആവശ്യപ്പെട്ടിട്ടും തൃഷ പ്രചാരണ പരിപാടികളില്‍ എത്തിയില്ല എന്നതിലാണ് ബോളിവുഡ് അത്ഭുതപ്പെടുന്നത്. എന്നാല്‍ കമലഹാസന്‍ നായകനാകുന്ന കെ എസ് രവികുമാര്‍ ചിത്രമാണ് മന്‍മദന്‍ അമ്പ്. ആ സിനിമയുടെ ഷൂട്ടിംഗിനിടെ പ്രിയന്റെ സിനിമയ്ക്കായി ഇന്ത്യയിലേക്ക് മടങ്ങുന്നത് ഷൂട്ടിംഗ് മുടക്കുമെന്നതിനാലാണത്രേ തൃഷ എത്താത്തത്.

തൃഷ ഖാട്ടാ മീട്ടായുടെ പ്രചാരണ പരിപാടികള്‍ക്കായി ഇപ്പോള്‍ ഇവിടെ ഉണ്ടായിരിക്കേണ്ടതാണ്. എന്നാല്‍ അവര്‍ ഇപ്പോള്‍ ഒരു തമിഴ് സിനിമയ്ക്കായി യൂറോപ്പിലെവിടെയോ ആണ്. ഒരു സിനിമയുടെ മാര്‍ക്കറ്റിംഗ് എങ്ങനെയാണ് എന്നതിനെ ആശ്രയിച്ചാണ് ബോളിവുഡില്‍ ആ ചിത്രത്തിന്റെ ഭാവി- പ്രിയന്‍ പറയുന്നു.

ബോളിവുഡില്‍ ഐശ്വര്യ റായിവരെയുള്ള താരങ്ങള്‍ ങ്ങളുടെ ചിത്രങ്ങളുടെ പ്രമോഷനായി ഡേറ്റുകള്‍ മാറ്റിവയ്ക്കുകയും പലസ്ഥലങ്ങളിലും സഞ്ചരിക്കുകയും റോഡ്‌ഷോകള്‍ നടത്തുകയുമൊക്കെ ചെയ്യാറുണ്ട്.

എന്നാല്‍ തൃഷ ഹിന്ദിയിലെ തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ഇന്‍ഡസ്ട്രിയില്‍ ഒരു മോശം ഇമേജ് സൃഷ്ടിക്കുന്നത് അവരുടെ ബോളിവുഡ് കരിയറിന് ദോഷം ചെയ്യുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. പ്രിയദര്‍ശനെ വെറുപ്പിക്കുന്നത് തൃഷ യ്ക്ക് ഗുണമാകില്ലെന്ന് തന്നെയാണ് ബോളിവുഡിലെ പ്രമുഖരും അഭിപ്രായപ്പെടുന്നത്.

ചലച്ചിത്രലോകത്ത് പ്രിയദര്‍ശനാണ് തൃഷ യുടെ ഗോഡ്ഫാദര്‍. ലേസ ലേസാ എന്ന ചിത്രത്തിലൂടെ തൃഷ യ്ക്ക് തമിഴകത്ത് ഒരു മേല്‍വിലാസമുണ്ടാക്കിക്കൊടുത്തത് പ്രിയനാണ്. ഇപ്പോള്‍ ഹിന്ദിയിലേയ്ക്ക് അവരെ കൊണ്ടുവന്നിരിക്കുന്നു. എന്നിട്ടും തൃഷ ഈ ചെയ്യുന്നത് ഒട്ടും നല്ലതല്ലെന്നാണ് പരക്കെയുള്ള അഭിപ്രായം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam