»   » വിദ്യയും കിടപ്പറ രംഗത്തില്‍

വിദ്യയും കിടപ്പറ രംഗത്തില്‍

Subscribe to Filmibeat Malayalam
Vidya Balan
വെള്ളിത്തിരയിലെ നിലനില്പിന് കുലീനയെന്ന പേര് മാത്രം പോര മറിച്ച് കുറച്ചൊക്കെ വിട്ടുവീഴ്ചകള്‍ വേണമെന്ന് ഒടുവില്‍ വിദ്യയ്ക്കും മനസ്സിലായി. സാരിയുടത്ത് നല്ലപിള്ള ചമഞ്ഞു നടന്ന ഈ മലയാളി സുന്ദരി ഗ്ലാമര്‍ പ്രദര്‍ശനത്തിന് മുതിര്‍ന്നപ്പോഴൊക്കെ ബോളിവു‍ഡ് കണക്കിന് പരിഹസിച്ചിരുന്നു. ഏറ്റവും മോശമായി വസ്ത്രധാരണം ചെയ്യുന്ന താരമെന്ന പുരസ്കാരം പോലും ഇടക്കാലത്ത് അവര്‍ വിദ്യയ്ക്ക് കല്പിച്ചു കൊടുത്തു.

അങ്ങനെയാണെങ്കില്‍ ഇനി ഒരു കൈ നോക്കിയിട്ട് തന്നെ കാര്യമെന്ന നിലപാടിലാണ് വിദ്യ. വിശാല്‍ ഭരദ്വരാജിന്റെ പുതിയ ചിത്രത്തില്‍ ഇത്രയും നാളും കണ്ട് പരിചയിച്ച വിദ്യയല്ല പ്രേക്ഷകര്‍ക്ക് മുന്പില്‍ പ്രത്യക്ഷപ്പെടുക.

ഇഷ്കിയാന്‍ എന്ന ചിത്രത്തില്‍ സഹതാരം അര്‍ഷദ് വാര്‍സിയ്ക്കൊപ്പമുള്ള വിദ്യയുടെ കിടപ്പറ രംഗങ്ങള്‍ ആരുടെയും ചങ്കിടിപ്പ് കൂട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമ്മാവനെയും മരുമകനെയും ഒരേ സമയം വട്ടം കറക്കുന്ന ലേശം തരികിടയായ പെണ്ണിന്റെ വേഷത്തിലാണ് വിദ്യ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. അമ്മാവന്റെ വേഷത്തില്‍ നസറുദ്ദീന്‍ ഷായും മരുമകനായി അര്‍ഷദ് വാര്‍സിയുമാണ് അഭിനയിക്കുന്നത്.

പ്രേക്ഷകരുടെ ചോരത്തിളപ്പ് കൂട്ടുന്ന തരത്തിലുള്ള കിടപ്പറ രംഗങ്ങളാണ് ചിത്രത്തിലുള്ളതെന്നാണ് ബോളിവു‍ഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. അതേ സമയം വെറുതെ കിടപ്പറ രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിലുപരി അവയെ കലാപരമായി ചിത്രീകരിയ്ക്കാനാണ് സംവിധായകന്‍ ശ്രമിച്ചതെന്നും
ഇഷ്ക്കിയാന്റെ സെറ്റിലുള്ളവര്‍ പറയുന്നു.

യാതൊരു മടിയും കൂടാതെ സംവിധായകന്റെ ആഗ്രഹത്തിനനുസരിച്ച് കിടപ്പറ രംഗങ്ങളില്‍ സഹകരിച്ച വിദ്യയെ സംവിധായകന്‍ വാനോളം പുകഴ്ത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇതാദ്യമായല്ല വിദ്യ കിടപ്പറ രംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ആദ്യ ബോളിവുഡ് ചിത്രമായ പരിണീതയിലും അക്ഷയ് കുമാര്‍ നായകനായ ഹേ ബേബിയിലും വിദ്യാ ബാലന്‍ ഇത്തരം രംഗങ്ങളി‍ല്‍ അഭിനയിച്ചിരുന്നു. എന്നാലിതൊന്നും പുതിയ ചിത്രത്തിലെ പ്രകടനത്തിന്റെ ഏഴയലത്തെത്തില്ലെന്നാണ് അണിയറയിലെ സംസാരം.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam