»   » സില്‍ക്കാകാന്‍ വിദ്യ വലിച്ചത് 10 സിഗരറ്റ്

സില്‍ക്കാകാന്‍ വിദ്യ വലിച്ചത് 10 സിഗരറ്റ്

Posted By:
Subscribe to Filmibeat Malayalam
Vidya Balan
തെന്നിന്ത്യയുടെ പഴയകാല മാദകറാണി സില്‍ക് സ്മിതയുടെ ജീവിതകഥ പറയുന്ന ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിനായി നടി വിദ്യ ബാലന്‍ സിഗരറ്റ് വലിച്ചു. ഒന്നല്ല പത്തു സിഗരറ്റാണ് ചിത്രത്തിന് വേണ്ടി വിദ്യ വലിച്ചത്.

ജീവിതത്തില്‍ സിഗരറ്റുവലി ഒട്ടുമിഷ്ടമില്ലാത്ത വിദ്യ സിനിമയ്ക്കായി സിഗരറ്റ് വലിച്ചപ്പോള്‍ ചുമച്ച് ഒരു വഴിയ്ക്കായി. ചുമയും ശ്വാസതടസ്സവും കാരണം ഷൂട്ടിങ് തന്നെ അല്‍പ സമയ്‌തേയ്ക്ക് നിര്‍ത്തിവയ്‌ക്കേണ്ടിവന്നുവത്രേ. എന്തൊക്കെയായാലും അസ്സല്‍ മനസ്സാന്നിധ്യത്തോടെയാണ് പുകവലിച്ച് വിദ്യ അഭിനയിച്ചതെന്നാണ് കേള്‍ക്കുന്നത്.

പലരും ഒന്നിനുപുറകെ ഒന്നായി വലിച്ചുതള്ളുന്ന ഈ സിഗരറ്റ് ഇത്രയേറെ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് വിദ്യയ്ക്ക് ഇപ്പോള്‍മാത്രമാണത്രേ മനസ്സിലായത്. ഓരോ ഷോട്ടുകളും എടുത്തുകഴിഞ്ഞ് സംവിധായകന്‍ മിലന്‍ ലുത്രിയ ഓകെ പറഞ്ഞപ്പോഴേയ്ക്കും വിദ്യ 10 സിഗരറ്റുകള്‍ വലിച്ചു തള്ളിയിരുന്നു.

ഒട്ടേറെ വെല്ലുവിളികളായിരുന്നു സ്മിതയെ വെള്ളിത്തിരയിലഭിനയിക്കാന്‍ വിദ്യയ്ക്ക തരണം ചെയ്യേണ്ടിവന്നത്. ചിത്രത്തിന്റെ പൂര്‍ണതയ്ക്കായി വിദ്യ നന്നേ കഷ്ടപ്പെട്ടിട്ടുണ്ടെന്ന് സംവിധായകന്‍ തന്നെ പറയുന്നു. വിദ്യയുടെ ഇമേജിന് ചേരാത്ത രീതിയിലുള്ള വസ്ത്രധാരണവും ഇപ്പോള്‍ പുകവലിയും വരെ വിദ്യ ആത്മാര്‍ത്ഥതയോടെ തന്നെ സ്വീകരിച്ചു.

നേരത്തേ വൃത്തിഹീനമായ ഒരു ബാത്‌ടെബില്‍ ഒരു സീന്‍ ചിത്രീകരിച്ച് കഴിഞ്ഞപ്പോള്‍ വിദ്യക്ക് അലര്‍ജി വന്നതും വാര്‍ത്തയായിരുന്നു.

English summary
Already enough has been said about Vidya Balan's makeover to look like the late voluptuous, screen actress. While she had to put on weight and dress like Silk, the latest buzz is that Vidya was also made to smoke for the role

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam