»   » റാണിയ്ക്കൊപ്പം ഇനിയും അഭിനയിക്കണം: അഭിഷേക്

റാണിയ്ക്കൊപ്പം ഇനിയും അഭിനയിക്കണം: അഭിഷേക്

Posted By:
Subscribe to Filmibeat Malayalam
Rani Mukherjee and Abhishek Bachchan
സ്വന്തം ഭാര്യ ഐശ്വര്യ റായിയേക്കാള്‍ മികച്ച അഭിനേത്രി റാണി മുഖര്‍ജിയാണെന്ന് അഭിഷേക് ബച്ചന്‍. അടുത്തിടെ നടന്ന ഒരു ഇന്റര്‍വ്യൂവിലാണ് കൂടെയഭിനയിച്ച നായികമാരില്‍ ആരാണ് മികച്ചയാള്‍ എന്ന ചോദ്യത്തിനാണ് റാണി മുഖര്‍ജിയുടെ പേരി അഭിഷേക് പറഞ്ഞത്.

വീണ്ടും വീണ്ടും റാണിയോടൊപ്പം അഭിനയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ജൂനിയര്‍ ബച്ചന്‍ പറഞ്ഞു. റാണിയോടൊപ്പം അഭിനയിക്കുമ്പോള്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കുമെന്നാണ് അഭി പറയുന്നത്.

യുവ, ബണ്ടി ഓര്‍ ബബ്ലി, ലഗാ ചുന്‍രി മെം ദാഗ്, കഭി ആല്‍വിദ ന കഹ്‌ന തുടങ്ങിയ ചിത്രങ്ങളില്‍ അഭിഷേകും റാണിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളിലെല്ലാം അഭിഷേക്-റാണി ജോഡി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും വിവാഹിതരായേക്കുമെന്ന്ും വരെ ബോളിവുഡില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ പിന്നീട് ഐശ്വര്യറായിയെ വിവാഹം കഴിച്ചതോടെയാണ് റാണിയുമായി ബന്ധപ്പെട്ട ഗോസിപ്പുകള്‍ അഭിഷേകിനെ വിട്ടൊഴിഞ്ഞത്. റാണിയും അഭിഷേകും വീണ്ടും ഒരുമിച്ച് അഭിനയിച്ചേക്കുമെന്ന സൂചനയും ബോളിവുഡില്‍ നിന്നുണ്ട്.

ഒരു പ്രശസ്ത സംവിധായകന്‍ ഇരുവരെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരു സിനിമ ചെയ്യാനൊരുങ്ങുന്നുവെന്നാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഭാര്യ ഐശ്വര്യറായിക്കൊപ്പം അഭിനയിച്ച രാവണ്‍, ചരിത്രകഥപറഞ്ഞ ഖേലേം ഹം ജീ ജാന്‍ സെ, അടുത്തിടെയിറങ്ങിയ ഗെയിം തുടങ്ങിയ ചിത്രങ്ങള്‍ പൊട്ടിത്തകര്‍ന്നതിന്റെ ക്ഷീണത്തിലാണ് അഭിഷേക് ബച്ചന്‍.

എന്നാല്‍ ഏപ്രില്‍ 22ന് പ്രദര്‍ശനത്തിനെത്തുന്ന ദം മാരോ ദം ഏറെ പ്രതീക്ഷയോടെയാണ് അദ്ദേഹം ഉറ്റുനോക്കുന്നത്. റിലീസ് ചെയ്യുന്നതിന് മുമ്പ് വിവാദങ്ങളില്‍പ്പെടുകയും കോടതി കയറുകയും ചെയ്ത ചിത്രമാണിത്. ഗോവയെ മോശമായി ചിത്രീകരിക്കുന്നതാണ് ചിത്രത്തെ വിവാദത്തിലാക്കിയത്. ബിപാഷ ബസുവാണ് ചിത്രത്തിലെ നായിക. ദീപിക പദുകോണ്‍ ഐറ്റം നമ്പരുമായി എത്തുന്നു എന്നതും ശ്രദ്ധേയമാണ്.

English summary
In a recent interview, Abhishek Bachchan said that Rani Mukherjee is his favourite co-star.He said, "Rani is the best co-star I have ever worked with. She's beautiful and is a brilliant actor." When asked if he would like to work with her again, Abhi promptly replied, "Of course, I would love to work with her

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam