»   » ഒന്‍പതാം ബച്ചന്റെ ചെല്ലപ്പേര് 'ബേട്ടി ബി'

ഒന്‍പതാം ബച്ചന്റെ ചെല്ലപ്പേര് 'ബേട്ടി ബി'

Posted By:
Subscribe to Filmibeat Malayalam
Abhishek and Aishwarya
ബച്ചന്‍ കുടുംബത്തിലെ പുതിയ അതിഥിയാണ് ബോളിവുഡ് വാര്‍ത്തകളിലെ ഇപ്പോഴത്തെ താരം. ജനിയ്ക്കുംമുമ്പേ താരപദവി നേടിയ ഈ കുഞ്ഞിന്റെ വിശേഷമറിയാന്‍ ലോകമൊട്ടാകെ കാത്തിരിക്കുകയാണ്.

കുഞ്ഞിന് ഐശ്വര്യയുടെ കണ്ണുകളാണെന്നും മാലാഖയെപ്പോലെയാണെന്നും മറ്റും ഇടക്കിടെ മുത്തച്ഛന്‍ ബിഗ് ബി ട്വിറ്ററിലൂടെ അറിയിക്കുന്നുണ്ട്. ബോളിവുഡിലെ പ്രമുഖര്‍ പലരും ആശുപത്രിയിലെത്തി ഐശ്വര്യയെയും കുഞ്ഞിനെയും കാണുന്നുമുണ്ട്.

ഈ തിരക്കുകള്‍ക്കിടെ ബച്ചന്‍ കുടുംബം കുഞ്ഞിന് ഒരു വിളിപ്പേരിട്ടു, 'ബേട്ടി ബി' നടി സഹാന ഗോസ്വാമിയാണത്രേ ഒറിജിനല്‍ പേരിടും വരെ കുഞ്ഞിനെ ബേട്ടി ബി എന്ന് വിളിക്കാന്‍ നിര്‍ദ്ദേശിച്ചത്.

ഇക്കാര്യം അഭിഷേകാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. കുടുംബത്തിലെ ലിറ്റില്‍ ലേഡിയ്ക്ക് ഞങ്ങള്‍ അവസാനം ഒരു പേരിട്ടു, സര്‍ ബി, ജൂനിയര്‍ ബി എന്നിവയ്ക്കുശേഷം ഇപ്പോള്‍ ബേട്ടി ബി എന്നാണ് അഭിഷേകിന്റെ ട്വീറ്റ്.

പിതാവായപ്പോഴാണ് തനിക്ക് പലകാര്യങ്ങളും മനസ്സിലായതെന്നും മുപ്പത്തിയഞ്ചുവയസ്സായിട്ടും അച്ഛനും അമ്മയും തന്നെ ചെറിയകുട്ടിയായി കാണുന്നതിന്റെ കാര്യം ഇപ്പോഴാണ് മനസ്സിലായതെന്നും അഭിഷേക് പറയുന്നു.

ഇതിനിടെ, നേരത്തേ കുഞ്ഞ് ആണോ പെണ്ണോ എന്ന് പ്രവചിച്ചുകൊണ്ടിരുന്ന ജ്യോതിഷികളെല്ലാം ഇപ്പോള്‍ കുഞ്ഞ് നടിയാകുമോ, പാട്ടുകാരിയാകുമോ, അതോ ബിഗ് ബിയുടെ അച്ഛന്റെപോലെ ഒരു സാഹിത്യം കൈകാര്യം ചെയ്യുമോയെന്നെല്ലാമുള്ള പ്രവചനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകകയാണ്. കുഞ്ഞ് ഇതെല്ലാമായിത്തീരാന്‍ സാധ്യതയുണ്ടെന്നാണ് ജനനദിവസവും മറ്റും നോക്കി ജ്യോതിഷികള്‍ പറയുന്നത്.

English summary
Parents Abhishek and Aishwarya Rai Bachchan have decided to call their newborn baby 'Beti B,' as suggested by actress Shahana Goswami until they find a good name

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam