പൂര് വ്വബന്ധങ്ങളെക്കുറിച്ചു് ഐശ്വര്യ എഴുതുന്നു
അവസാനം ഐശ്വര്യ തന്റ പൂര് വ്വബന്ധങ്ങളുടെ കഥ തുറുന്നു പറയുന്നു. അമ്മ വൃന്ദ റായിയുടെ സഹായത്തോടെ എഴുതുന്ന പുസ്തകത്തിലാണ് സല്‍മാന്‍ ഖാന്‍ , വിവേക് ഒബ്റോയി എന്നിവരുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് പുറം ലോകത്തിനറിയാത്ത കാര്യങ്ങള് ഐശ്വര്യ തുറന്നുപറയുന്നത്.
വിവേക് ഒബ്റോയിയെ ഫോണില് വിളിച്ച് ഭീഷണിപ്പെടുത്തിയതോടെയാണ് ഐശ്വര്യയുടെയും സല്മാന്റെയും പ്രണയബന്ധം തകര്ന്നത്. ഇതിനെക്കുറിച്ചെല്ലാം വ്യക്തമായ ചിത്രം നല്കുന്നതായിരിക്കും പുസ്തകമെന്നാണ് സൂചന.
ഒപ്പം ഒരു മധ്യവര്ഗ്ഗകുടുംബത്തില് വിശ്വസുന്ദരിയിലേയ്ക്കും പിന്നീട് ലോകമുറ്റുനോക്കുന്ന തിരക്കേറിയ താരത്തിലേയ്ക്കും വളര്ന്നെത്തിയതിനെക്കുറിച്ചും ഐശ്വര്യ എഴുതുന്നുണ്ടത്രേ.
പൂര് വ്വബന്ധങ്ങള് ഉപേക്ഷിച്ച് അഭിഷേകിനെ പ്രണയിച്ചതും പിന്നീട് ബച്ചന് കുടുംബത്തിന്റെ മരുമകളായിത്തീര്ന്ന കഥയും പുസ്തകത്തില് പ്രതീക്ഷിക്കാം.
ആഷിന്റെ ഈ പുസ്തകത്തിന് ഇതേവരെ പേരിട്ടിട്ടില്ല. എന്തുതന്നെയായാലും ഐശ്വര്യയുടെ ആത്മകഥയെന്ന് പറയാവുന്ന പുസ്തകം വില്പനയില് റക്കോര്ഡിട്ടേയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.


Click it and Unblock the Notifications











