»   » ഐശ്വര്യയുടെ ഗര്‍ഭധാരണം വൈകിക്കുന്നത് ഉദരക്ഷയം?

ഐശ്വര്യയുടെ ഗര്‍ഭധാരണം വൈകിക്കുന്നത് ഉദരക്ഷയം?

Posted By:
Subscribe to Filmibeat Malayalam
Aishwarya Bachchan
ബോളിവുഡ് താരം ഐശ്വര്യ ബച്ചന് ഉദരക്ഷയമാണെന്നും അതിനാലാണ് ഗര്‍ഭധാരണം വൈകുന്നതെന്നുമുള്ള വാര്‍ത്തയ്‌ക്കെതിരെ ബച്ചന്‍ കുടുംബം രംഗത്ത്. മുംബൈ മിറര്‍ എന്ന ടാബ്ലോയിഡില്‍ വന്ന വാര്‍ത്തയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ബിഗ് ബിയും ജൂനിയര്‍ ബച്ചനും നടത്തിയിരിക്കുന്നത്.

കടുത്ത പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഐശ്വര്യയ്ക്ക് ഉദരക്ഷയം സ്ഥിരീകരിച്ചുവെന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യയുടെ സഹോദരസ്ഥാപനമായ മുംബൈ മിറര്‍ കഴിഞ്ഞ ദിവസം പടച്ചുവിട്ടത്. ഉദരക്ഷയം കാരണമാണ് ആഷ് ഗര്‍ഭം ധരിയ്ക്കാത്തതെന്നും ഇക്കാര്യത്തില്‍ ബച്ചന്‍ കുടുംബത്തിന് കടുത്ത ആശങ്കയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

37ലെത്തി നില്‍ക്കുന്ന ആഷിന്റെ ഗര്‍ഭധാരണം വൈകുന്നത് റിസ്‌ക്ക് ആണെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടതായും പത്രത്തിലുണ്ട്. ബച്ചന്‍ കുടുംബത്തോട് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

എന്നാല്‍ റിപ്പോര്‍ട്ടിനെതിരെ കടുത്ത ഭാഷയിലാണ് ബിഗ് ബിയും ജൂനിയര്‍ ബച്ചനും പ്രതികരിച്ചിരിയ്ക്കുന്നത്. കടുത്ത വേദനയാണ് വാര്‍ത്ത വായിച്ചപ്പോള്‍ തോന്നിയതെന്ന് അമിതാഭ് ബച്ചന്‍ പറയുന്നു. റിപ്പോര്‍ട്ട് പച്ചക്കള്ളമാണ്. ഇത് വ്യാജമായി സൃഷ്ടിച്ചതാണെന്നും തരംതാണ മാധ്യമപ്രവര്‍ത്തനമാണ് ഇതിലൂടെ വെളിവാകുന്നതെന്നും സ്വന്തം ബ്ലോഗില്‍ അമിതാഭ് തുറന്നടിച്ചു. ഐശ്വര്യ തനിയ്ക്ക് മരുമകളല്ലെന്നും മകള്‍ തന്നെയാണെന്നും അവര്‍ക്കെതിരെ മോശം വര്‍ത്തമാനം പറയുന്നവരെ അവസാനശ്വാസം വരെ എതിര്‍ക്കുമെന്നും ബിഗ് പറയുന്നു.

ഭാര്യയുടെ രോഗവിവരത്തെപ്പറ്റിയുള്ള മുംബൈ മിറര്‍ എക്‌സ്‌ക്ലൂസീവിനെ ജൂനിയര്‍ ബച്ചന്‍ ട്വിറ്ററിലൂടെ കടുത്ത ഭാഷയിലാണ് വിമര്‍ശിയ്ക്കുന്നത്. റിപ്പോര്‍ട്ടറുടെ പേരെഴുതാന്‍ പത്രം ധൈര്യം കാണിയ്ക്കണമായിരുന്നുവെന്ന് അഭിഷേക് ബച്ചന്‍ പറയുന്നു. തനിയ്ക്കും തന്റെ പിതാവിനുമെതിരെ നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും എഴുതാം. അതിനെ ഞങ്ങള്‍ തന്നെ നേരിടും. എന്നാല്‍ കുടുംബത്തിലെ സ്ത്രീകളെ കുറിച്ചെഴുതുമ്പോള്‍ നിയന്ത്രണം വേണമെന്ന് അഭിഷേക് ട്വീറ്റ് ചെയ്യുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam