അയേഷ ടാക്കിയ മംഗല്യത്തിനൊരുങ്ങുന്നു
കരിയറില്‍ കത്തി നില്‌ക്കെ കല്യാണം കഴിയ്‌ക്കുകയെന്ന പതിവ് ബോളിവുഡിലില്ലാത്ത കാര്യമാണ്. എന്നാല്‍ ആ പതിവ് തിരുത്താന്‍ തന്നെയാണ് ബോളിവുഡിലെ കൊച്ചു സുന്ദരി അയേഷയുടെ തീരുമാനം.
കൃത്യമായ തീയതി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും തന്റെ വിവാഹക്കാര്യം ഈ താരം പ്രഖ്യാപിച്ചു കഴിഞ്ഞു. റസ്റ്റോറന്റ് ബിസിനസിലേര്‍പ്പെട്ടിട്ടുള്ള ഫര്‍ഹാന്‍ അസ്‌മിയാണ് അയേഷയുടെ വരന്‍.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇരുവരും തുടര്‍ച്ചയായ ഡേറ്റിംഗിലാണത്രേ. വിവാഹം ഈ വര്‍ഷം അവസാനമോ അല്ലെങ്കില്‍ അടുത്ത വര്‍ഷത്തിന്റെ തുടക്കത്തിലോ നടത്താനാണ് ഇരുകുടുംബങ്ങളും തീരുമാനിച്ചിരിയ്‌ക്കുന്നത്.
മേനി പ്രദര്‍ശിപ്പിച്ചാലെ ബോളിവുഡില്‍ നിലനില്‌പിനുള്ള സാഹചര്യമെന്നിരിയയ്‌ക്കെ പരിധി വിട്ട് അതിന് തയാറാകാത്തതാണ് അയേഷയെ ഫര്‍ഹാന്റെ കുടുംബക്കാര്‍ക്ക് പ്രിയങ്കരിയാക്കിയത്.
അമിത ഗ്ലാമര്‍ പ്രദര്‍ശനം വേണ്ടി വരുമെന്ന കാരണത്താല്‍ യാഷ്‌ചോപ്രയടക്കമുള്ളവരുടെ ചിത്രങ്ങള്‍ ഒഴിവാക്കിയ അയേഷയുടെ തീരുമാനം വന്‍ വാര്‍ത്തയായിരുന്നു.
വിവാഹം അടുത്തെത്തിയ കാരണത്താല്‍ ചുരുക്കം ചില ചിത്രങ്ങള്‍ക്ക് മാത്രമേ താരം ഡേറ്റ് നല്‌കിയിരുന്നുള്ളൂ. അഹമ്മദ് ഖാന്‍ സംവിധാനം ചെയ്‌ത പാഠ്‌ശാലയാണ് അയേഷയുടെതായി പുറത്തിറങ്ങാനുള്ള ചിത്രം.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications