അര്‍ജുനനായി രണ്‍ഭീര്‍, ദ്രൗപതിയായി ദീപിക
ബോളിവുഡ് പ്രണയജോഡികളായ രണ്‍ഭീര്‍ കപൂറും ദീപിക പദുകോണും ഭാര്യാഭര്‍ത്താക്കന്മാരായി വെള്ളിത്തിരയിലെത്തുന്നു.
പ്രകാശ് ഝായുടെ പുതിയ ചിത്രത്തിലാണത്രേ രണ്‍ഭീറും ദീപികയും ഭാര്യാഭര്‍ത്താക്കന്മാരാകുന്നത്. സാധാരണ ഭാര്യാഭര്‍ത്താക്കന്മാരായാണ് ഇവര്‍ അഭിനയിക്കുന്നതെന്നാണ് കരുതിയതെങ്കില്‍ തെറ്റി. സാക്ഷാല്‍ അര്‍ജുനനും ദ്രൗപതിയുമായാണ് ഇരുവരും വേഷമിടുന്നതെന്നാണ് ബോളിവുഡിലെ അണിയറ വര്‍ത്തമാനങ്ങള്‍.
മഹാഭാരതകഥയെ ആസ്‌പദമാക്കി നിര്‍മ്മിക്കുന്ന ചിത്രമാണിതെന്നാണ് സൂചന. അര്‍ജുനനായി വേഷമിടാന്‍ രണ്‍ഭീര്‍ കരാറില്‍ ഒപ്പിട്ടുകഴിഞ്ഞുവെന്നാണ് ബോളിവുഡിലെ അണിയറക്കഥകള്‍ എന്നാല്‍ ദ്രൗപതിയാകുന്നത് ദീപികതന്നെയാണെന്നകാര്യത്തില്‍ ഉറപ്പില്ലെന്നും സംസാരമുണ്ട്.
'ബച്ചനാ യേ ഹസീനോം' എന്ന മറ്റൊരു ചിത്രത്തിലും ഇരുവരും പ്രണയികളായി അഭിനയിക്കുന്നുണ്ട്. എന്തായാലും ഇപ്പോള്‍ പ്രണയിച്ചു നടക്കുന്ന ഇരുവരെയും അര്‍ജുനനും ദ്രൗപതിയുമായി വെള്ളിത്തിരയില്‍ കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകര്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications