ജെനീലിയയോട് വഴക്കില്ല: അസിന്‍

അടുത്തിടെ നടി ജനീലിയ ഡിസൂസയുമായി താന്‍ വഴക്കിലാണെന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ക്കെതിരെ അസിന്‍ ശക്തമായി രംഗത്തു വന്നു. ജനീലിയയും താനും തമ്മില്‍ പ്രശ്‌നമൊന്നുമില്ലെന്നും തങ്ങള്‍ ദിവസവും എസ്എംഎസിലൂടെ വിശേഷങ്ങള്‍ കൈമാറാറുണ്ടെന്നുമാണ് അസിന്റെ ഭാഷ്യം.
ബോളിവുഡിലെ തന്റെ സ്ഥാനത്തിനു ഭീഷണിയുള്ളതായി കരുതുന്നില്ലെന്നും അസിന്‍ പറഞ്ഞു. അഭിനയിച്ച എല്ലാ ഭാഷകളിലും ഹിറ്റ് ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. ബോളിവുഡില്‍ ഗജനിയും റെഡിയും നല്ല വിജയം നേടിയ ചിത്രങ്ങളാണ്. ഇത്രയും നല്ല അവസരങ്ങള്‍ ലഭിക്കുന്ന സമയത്ത് താന്‍ എന്തിന് പേടിക്കണമെന്നാണ് അസിന്റെ ചോദ്യം.


Click it and Unblock the Notifications