»   » കത്രീനയും കരീനയും ഉടക്കില്‍!

കത്രീനയും കരീനയും ഉടക്കില്‍!

Subscribe to Filmibeat Malayalam
സുന്ദരികളാണ് രണ്ടു പേരും. അത്യാവശ്യം വിവരവുമുണ്ട്. എന്നാല്‍ അസൂയയ്ക്കും കുശുമ്പിനും യാതൊരു കുറവുമില്ല, വേറാരെയുമല്ല ബോളിവുഡിന്റെ രോമാഞ്ചങ്ങളായി മാറിയ കരീന-കത്രീന സുന്ദരിമാരുടെ കാര്യമാണ് പറഞ്ഞു വരുന്നത്.

ഇരുവരും തമ്മില്‍ കടുത്ത ഉടക്കിലാണെന്നാണ് ബി ടൗണില്‍ നിന്നുള്ള വര്‍ത്തമാനം. ഈയിടെ കഴിഞ്ഞ സ്റ്റാര്‍ സ്‌ക്രീന്‍ പുരസ്‌ക്കാര ചടങ്ങ് പോലും ഇവരുടെ ശത്രുതയ്ക്ക് വേദിയായി. ചടങ്ങിനിടെ കത്രീനയ്ക്കുള്ള പുരസ്‌ക്കാരം സമ്മാനിയ്ക്കാന്‍ പരിപാടിയുടെ സംഘാടകര്‍ കരീന കപൂറിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ കപൂര്‍ ഗേള്‍ ഇതിന് വഴങ്ങിയില്ല.

ഒരിയ്ക്കല്‍ കത്രീനയും തനിയ്ക്ക് പുരസ്‌ക്കാരം സമ്മാനിയ്ക്കാന്‍ സമ്മതിച്ചില്ല, പിന്നെന്തിന് ഞാന്‍ അത് ചെയ്യണം-സംഭവത്തെപ്പറ്റി ചോദിയ്ക്കുന്നവരോട് കകരീനയുടെ ഉത്തരം ഇങ്ങനെയാണ്. രണ്ട് പേര്‍ക്കിടയിലുമുള്ള ഉടക്കിന് ഇതിനപ്പുറം വല്ല ഉദാഹരണവും വേണോ?

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam