ഷാഹിദിന്റെ നായികസ്ഥാനം കരീന നിരസിച്ചു
മുന്‍ കാമുകന്‍ ഷാഹിദ് കപൂറുമായി വീണ്ടുമൊരു ചിത്രത്തില്‍ ഒന്നിയ്‌ക്കാനുള്ള ക്ഷണം കരീന നിരസിച്ചു. ഇതിനെത്തുടര്‍ന്ന് നായക വേഷം അക്ഷയ് കുമാറിന് നല്‍കി.
ഷാഹിദും കരീനയും ഒന്നിച്ച് അഭിനയിച്ച് വന്‍ ഹിറ്റായിമാറിയ ജബ് വി മെറ്റ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഇംത്യാസ് അലിയാണ് വീണ്ടും ഇതേ ജോഡിയെവച്ച് ഒരു വിജയചിത്രം ആവര്‍ത്തിക്കാമെന്ന് വ്യാമോഹിച്ചത്. എന്നാല്‍ ഇക്കാര്യം പറഞ്ഞയുടന്‍തന്നെ കരീന ഷാഹിദിനൊപ്പം അഭിനയിക്കാന്‍ വിസമ്മതം പ്രകടിപ്പിക്കുകയായിരുന്നുവത്രേ.
ഇതിന് മുമ്പ് പുതിയ കാമുകന്‍ സെയ്‌ഫ് അലിഖാനെയും ബോളിവുഡിലെ പുതുതാരം ദീപിക പദുകോണിനെയും നായികാ നായകന്മാരാക്കി ഒരു പടമെടുക്കാനുള്ള ഇംത്യാസിന്റെ തീരുമാനം കരീനയെ വേദനിപ്പിക്കുകയും ഇതിനെത്തുടര്‍ന്ന് ദീപികയെ മാറ്റി കരീനയെ നായികയാക്കണമെന്ന് സെയ്‌ഫ് ഇംത്യസിനോട് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.
ഇംത്യാസ് സെയ്‌ഫ് ഉന്നയിച്ച് ആവശ്യം അംഗീകരിച്ചില്ല. എന്നാല്‍ ആ സമയത്ത് അടുത്ത ചിത്രത്തില്‍ കരീനയെ നായികയാക്കാമെന്ന് ഇംത്യാസ് വാക്കുനല്‍കിയിരുന്നുവത്രേ. ഈ വാക്കു പാലിക്കാമെന്ന് കരുതിയാണ് ഷാഹിദ് നായകനാകുന്ന ചിത്രത്തില്‍ കരീനയെ നായികയാക്കാന്‍ ഇംത്യാസ് തീരുമാനിച്ചത്.
എന്നാല്‍ ഷാഹിദിന്റെ നായികയാകാന് കരീന വിസമ്മതിച്ചപ്പോള്‍ ഇംത്യാസ് നായകസ്ഥാനത്തുനിന്നും ഷാഹിദിനെ മാറ്റി പകരം അക്ഷയ്‌കുമാറിന് ആ റോള്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. കരീന ഇത്തരത്തില്‍ പ്രതികരിച്ചെങ്കിലും മുന്‍കാമുകിയ്‌ക്കൊപ്പം വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടാന്‍ തനിക്ക് മടിയൊന്നുമില്ലെന്നാണ് ഷാഹിദിന്റെ നിലപാട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications