സല്‍മാന്‍ ചിത്രത്തില് കത്രീനയുടെ ഐറ്റം ഡാന്സ്
സല്‍മാന്‍ ഖാന്റെ പുതിയ ചിത്രത്തില് കാമുകി കത്രീന കെയ്ഫ് ഐറ്റം നൃത്തം അവതരിപ്പിക്കുന്നു. സല്മാന്റെ ഏറ്റവും പുതിയ ചിത്രമായ വാണ്ടഡ് ഡഡ് ആന്റ് എലൈവ് എന്ന ചിത്രത്തിലാണ് കത്രീന നൃത്തമവതരിപ്പിക്കുന്നത്.
തമിഴിലും തെലുങ്കിലും സൂപ്പര് വിജയം നേടിയ പോക്കിരിയുടെ ഹിന്ദി പതിപ്പാണ് വാണ്ടഡ് ഡഡ് ആന്റ് എലൈവ്. തമിഴില് വിജയ് അവതരിപ്പിച്ച കഥാപാത്രത്തെയാണ് ചിത്രത്തില് സല്മാന് അവതരിപ്പിക്കുന്നത്. തമിഴ് ചിത്രത്തിലെ ഐറ്റം നൃത്തം അവതരിപ്പിച്ചത് തെന്നിന്ത്യന് ഗ്ലാമര് താരം മുമൈദ് ഖാന് ആയിരുന്നു.
ബോണി കപൂറാണ് ഹിന്ദിയില് ചിത്രമെടുക്കുന്നത്. അഭിനയിച്ച ഒട്ടമിക്ക ചിത്രങ്ങളും വിജയമാക്കി ഒരു ലക്കി നായികയെന്ന പേരുണ്ടാക്കിയിരിക്കുകയാണ് കത്രീന ഇപ്പോള്. ഈ അവസ്ഥയില് ഒരു ഐറ്റം നന്പറില് പ്രത്യക്ഷപ്പെടാന് നടി തയ്യാറായത് എല്ലാവരിലും അന്പരപ്പുണ്ടാക്കിയിട്ടുണ്ട്.
സല്മാന് നായകനായതിനാലാണ് കത്രിന നൃത്തരംഗത്ത് പ്രത്യക്ഷപ്പെടാന് തയ്യാറായതെന്നാണ് അണിയറ കഥകള്. വന് തുകയാണ് നൃത്തരംഗത്തിനായി കത്രീന ചോദിച്ചിരിക്കുന്നതെന്നും കഥകളുണ്ട്. ചെന്നൈയിലാണ് നൃത്തരംഗത്തിന്റെ ചിത്രീകരണം നടക്കുക.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications