»   » കത്രീനയ്ക്ക് സമാധാനം വേണം

കത്രീനയ്ക്ക് സമാധാനം വേണം

Posted By:
Subscribe to Filmibeat Malayalam
Katrina Kaif
ജൂലായ് 16 ന് 27 വയസ്സ് തികഞ്ഞ ബോളിവുഡ് സുന്ദരി കത്രീന കൈഫിന്റെ ഈ വര്‍ഷത്തെ ആഗ്രഹങ്ങളുടെ പട്ടികയില്‍ പ്രണയത്തിന് സ്ഥാനമില്ല. പ്രണയം വേണ്ട, തനിയ്ക്ക് മനസമാധാനം മാത്രം മതിയെന്നാണ് ക്യാറ്റ് പറയുന്നത്.പ്രണയം ചോദിച്ചാല്‍ വാങ്ങാന്‍ കിട്ടുന്ന ഒന്നല്ല. അത് ആകസ്മികമായി സംഭവിക്കുന്നതാണ്. അങ്ങനെ ഒന്ന് എന്റെ ജീവിതത്തിലും സംഭവിയ്ക്കും. അങ്ങനെ സംഭവിയ്ക്കുകയാണെങ്കില്‍ ആ വര്‍ഷം സുന്ദരമായിരിക്കും. ഇതാണ് ക്യാറ്റിന്റെ പുതിയ കാഴ്ചപ്പാട്.

എന്നും ഓര്‍മ്മിക്കപ്പെടുന്ന ചില വേഷങ്ങള്‍ ചെയ്യണമെന്നാണ് ക്യാറ്റിന്റെ ആഗ്രഹം. എന്നാല്‍ എല്ലാം ദൈവത്തിന്റെ കൈകളിലാണെന്നാണ് കത്രീന പറയുന്നത്.

2008 ലെ കത്രീനയുടെ ബര്‍ത്ത്‌ഡേ പാര്‍ട്ടിയ്ക്കിടയില്‍ സല്‍മാനും ഷാരൂഖും അടിച്ചു പിരിഞ്ഞതില്‍ പിന്നെ കത്രീന പിറന്നാള്‍ ആഘോഷിച്ചിട്ടേയില്ല. ഇക്കുറിയും അതിനു മാറ്റമുണ്ടായില്ല. എന്നാല്‍ പിറന്നാള്‍ സമ്മാനമായി ബൈക്കു ലഭിക്കുന്നതാണ് തനിയ്ക്ക് ഏറ്റവും ഇഷ്ടമെന്ന് ക്യാറ്റ് പറയുന്നു. സല്‍മാനോ രണ്‍ബീറോ ഇത് കേട്ടിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ വാങ്ങിച്ചു തരുമെന്ന് പ്രതീക്ഷിക്കാം.

English summary
Katrina Kaif doesn't have love on her wish list this year. She says, "I don't want love. Peace of mind is on my wishlist. I don't think love is something you can ask for — when it is meant to happen, it will happen. It's been an interesting year for me. I want memorable roles . The rest is in God's hands. I let things take their own course.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam