»   » ഡിംപിളിനെ ചുംബിക്കാന്‍ പാടുപെട്ടു: ജാക്കി

ഡിംപിളിനെ ചുംബിക്കാന്‍ പാടുപെട്ടു: ജാക്കി

Posted By:
Subscribe to Filmibeat Malayalam
Jackie Shroff
സ്‌ക്രീനില്‍ ചുംബനരംഗങ്ങളും കിടപ്പറ രംഗങ്ങളുമെല്ലാം കാണുമ്പോള്‍ ആസ്വാദകര്‍ക്ക് ഹരമാണ്, അവര്‍ ഒന്നുകൂടി സീറ്റില്‍ അമര്‍ന്നിരുന്ന് ചൂടന്‍ രംഗങ്ങള്‍ നന്നായി ആസ്വദിക്കും. പക്ഷേ ഇത്തരം രംഗങ്ങളുടെ ഷൂട്ടിങ് എപ്പോഴും ശ്രമകരമാണെന്നതാണ് യാഥാര്‍ത്ഥ്യം.

പലപ്പോഴും പലടേക്കുകള്‍ എടുത്തതിന്‌ശേഷമാകും ഒരു നല്ല ചുംബനരംഗം വരുന്നത്. കിടപ്പറസീനുകളും ഇത്തരത്തില്‍ത്തന്നെ. പലനടന്മാരും നടിമാരും അഭിനയജീവിതത്തിന് ശേഷം ഇത്തരം അനുഭവങ്ങള്‍ പങ്കിട്ടിട്ടുണ്ട്. ഇപ്പോഴിതാ ബോളിവുഡിലെ ഒരു സീനിയര്‍ താരമായ ജാക്കി ഷ്‌റോഫ് ഇത്തരത്തിലൊരു അനുഭവത്തെക്കുറിച്ച് പറയുകയാണ്.

നായികമാരുമായി ഇഴുകിച്ചേര്‍ന്ന് അഭിനയിക്കേണ്ടിവരുമ്പോള്‍ താന്‍ പലപ്പോഴും വിയര്‍ത്തിട്ടുണ്ടെന്ന് ജാക്കി തുറന്നുപറയുന്നു. മഹേഷ് ഭട്ടിന്റെ കാശ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തീര്‍ത്തും വിഷമകരമായിരുന്നുവെന്നും ജാക്കി ഓര്‍ക്കുന്നു.

ചിത്രത്തില്‍ ഡിംപിള്‍ കപാഡിയയായിരുന്നു നായിക. ചിത്രത്തില്‍ കിടിലന്‍ ഒരു ചുംബനരംഗവുമുണ്ട്. അത് ചെയ്ത് ഫലിപ്പിക്കാന്‍ നന്നേ പാടുപെട്ടെന്നാണ് ജാക്കി പറയുന്നത്. ഡിംപിള്‍ എന്റെ സുഹൃത്താണ്. പക്ഷേ ഇത്തരം രംഗങ്ങള്‍ അഭിനയിക്കാന്‍ ഞങ്ങള്‍ രണ്ടും നന്നേ പാടുപെട്ടു. ഒരു സുഹൃത്തിന്റെ നമുക്കെങ്ങനെ കാമുകിയെയെന്നപോലെ ചുംബിക്കാന്‍ കഴിയും.

ഞാന്‍ പലഒഴിവുകഴിവും പറഞ്ഞു. പക്ഷേ മഹേഷ് ഭട്ട് ഒന്നും കേള്‍ക്കാന്‍ തയ്യാറായില്ല, ഒടുവില്‍ ആ രംഗം ചിത്രീകരിച്ചു. ചിത്രത്തിലെ പല ഇന്റിമേറ്റ് രംഗങ്ങളും അതിന്റെ അവിഭാജ്യ ഘടകങ്ങളായിരുന്നു.

ഒരിക്കല്‍ ഒരു മാഗസിന്‍ കവറിനായി സീനത്ത് അമനെ ചുംബിച്ചപ്പോഴും ഞാന്‍ ഇത്തരത്തില്‍ ബുദ്ധിമുട്ടിയിട്ടുണ്ട്. വളരെ സീനിയറായ അവരെ നമുക്കെങ്ങനെ വെറുതെയങ്ങ് കയറി ചുംബിക്കാന്‍ കഴിയും. ഇതൊക്കെ ഞാന്‍ മഹേഷ് ഭട്ടിനോട് പറഞ്ഞിരുന്നു, പക്ഷേ അദ്ദേഹം ഒന്നും കേട്ടില്ല- ജാക്കി പറയുന്നു.

English summary
Jackie Shroff is saying he was petrified over kissing Dimple Kapadia in a film, Dimple was not just a great co-star, she was also my buddy. We are both Gujjus. How can you kiss your buddy? I tried my best to wriggle out of it. I put forward every argument that I could think of against the kiss, but Mahesh Bhatt saab wouldn't hear of it,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam