13B ഹോളിവുഡിലേക്ക്

മാധവനെ നായകനാക്കി വിക്രം കെ കുമാര്‍ ഒരുക്കിയ ഹൊറര്‍ ചിത്രമാണ് ചരിത്രം മാറ്റിയെഴുതുന്നത്. തമിഴില്‍ യാവരും നലം എന്നും ഹിന്ദിയില്‍ 13B എന്ന പേരിലും ഇറങ്ങി വന്‍ ഹിറ്റിലേക്ക് കുതിച്ച് കൊണ്ടിരിയ്ക്കുന്ന 13B ബോളിവുഡില്‍ മാധവന് പുതിയൊരു ഇമേജ് തന്നെ സമ്മാനിച്ചു കഴിഞ്ഞു.
ഒരു കുടുംബം പുതിയ ഫ്ളാറ്റിലേക്ക് മാറുന്നതോടെയാണ് 13B ആരംഭിയ്ക്കുന്നത്. മാറുന്ന ദിവസം മുതല്‍ കുടുംബം പുതിയൊരു സീരിയലും കാണാനാരംഭിയ്ക്കുന്നു. സീരിയലില്‍ നടക്കുന്ന സംഭവങ്ങള്‍ ഇവരുടെ കുടുംബത്തിലും ആവര്‍ത്തിയ്ക്കുന്നതോടെ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നു.
ഹോളിവുഡിലെ പ്രമുഖ പ്രൊഡക്ഷന്‍ കമ്പനിയായ വെയ്ന്‍സ്റ്റീന്‍ ആണ് 13B അവകാശം സ്വന്തമാക്കിയത്. ചിത്രത്തിന്റെ നിര്‍മാതാക്കളായ ബിഗ് പിക്ചേഴ്സ് ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ പവലിയന്‍ ഒരുക്കിയിരുന്നു.
വെയ്ന്‍സ്റ്റീന്റെ പ്രതിനിധികള്‍ ഈ പവലിയന്‍ സന്ദര്‍ശിച്ചപ്പോഴാണ് സിനിമയെക്കുറിച്ച് അറിയുന്നത്. 13Bയുടെ തീം ഇഷ്ടപ്പെട്ട കന്പനി പ്രതിനിധികള്‍ ഉടന്‍ സിനിമ കാണുകയും പിന്നീട് മുബൈയിലെത്തി ചര്‍ച്ചകള്‍ നടത്തി ചിത്രത്തിന്റെ അവകാശം സ്വന്തമാക്കുകയുമായിരുന്നു.


Click it and Unblock the Notifications











