»   » രാ വണിനായി യന്തിരന്റെ ഒരു നിമിഷം

രാ വണിനായി യന്തിരന്റെ ഒരു നിമിഷം

Posted By:
Subscribe to Filmibeat Malayalam
Rajinikanth and Sharukh
ഇന്ത്യന്‍ മെയ്ഡ് സൂപ്പര്‍മാന്‍ സിനിമകളില്‍ പുതിയ ചരിത്രം കുറിയ്ക്കാനൊരുങ്ങുന്ന ഷാരൂഖിന്റെ രാ വണ്ണിന് കൂട്ടായി മറ്റൊരു സൂപ്പര്‍മാനെത്തുന്നു. വേറാരുമല്ല, ഇന്ത്യന്‍ സിനിമയിലെ നമ്പര്‍വണ്‍ ഷോമാന്‍ രജനീകാന്തിന്റെ സൂപ്പര്‍ അവതാരമായ യന്തിരനാണ് രാ വണ്ണിനൊപ്പം കൈകോര്‍ക്കുന്നത്.

ഇതേക്കുറിച്ചുള്ള വാര്‍ത്തകള്‍ ചോര്‍ന്നതോടെ രാ വണ്ണിനെപ്പറ്റിയുള്ള ആകാംക്ഷയും മാനംമുട്ടെ വളര്‍ന്നുകഴിഞ്ഞു. രാ വണ്ണിനെ ഒരു മിനിറ്റ് നീളുന്ന രംഗത്തിലായിരിക്കും രജനി പ്രത്യക്ഷപ്പെടുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് വേണ്ടി ഒരു ദിവസത്തെ ഷൂട്ടിങിന്് രജനി സമ്മതിച്ചതെന്നും സൂചനകളുണ്ട്.

ഒക്ടോബര്‍ 26ന് ദീപാവലി ചിത്രമായാണ് രാ വണ്‍ ലോകമൊട്ടാകെ റിലീസ് ചെയ്യുന്നത്. രജനി ചിത്രത്തിലുണ്ടാവുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതോടെ തെന്നിന്ത്യയിലും രാ വണ്‍ തരംഗമാവുമെന്ന് ഉറപ്പായി കഴിഞ്ഞു. രജനി ചിത്രത്തില്‍ അതിഥി താരമായി പ്രത്യക്ഷപ്പെട്ടാല്‍ രാ വണ്ണിന്റെ തെന്നിന്ത്യന്‍ മാര്‍ക്കറ്റ് റോക്കറ്റ് പോലെ കുതിച്ചുയരുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. കോളിവുഡിന്റൈ ദീപാവലി ബിസിനസ്സിനെ തന്നെ ഇത് തകിടം മറിച്ചേക്കുമെന്നും സിനിമാപണ്ഡിറ്റുകള്‍ വിലയിരുത്തുന്നു.

English summary
Will Superstar Rajinikanth do a cameo one minute appearance in Shah Rukh Khan’s RA. One? Ever since the news leaked out there is huge anticipation in the trade.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam