കാമുകന്‍ വന്നെത്തുന്നതും കാത്ത് റാണി മുഖര്‍ജി
റാണി മുഖര്‍ജി ആദിത്യ ചോപ്രയുമായി പ്രണയത്തിലാണെന്നും ഇരുവരും വിവാഹം കഴിയ്‌ക്കുമെന്നും അല്ല വിവാഹം കഴിഞ്ഞെന്നും തുടങ്ങി എന്തെല്ലാമായിരുന്നു ബോളിവുഡിലെ ഗോസിപ്പ് കൂട്ടം പറഞ്ഞുകൂട്ടിയിരുന്നത്.
എന്നാല്‍ ഈയിടെയായി ഇവര്‍ റാണിയുടെയും ആദിത്യയുടെയും കഥകള്‍ക്ക് ഒരു ഇടവേള നല്‍കിയിരിക്കുകയായിരുന്നുവെന്ന് തോന്നുന്നു. എന്തായാലും ആദിത്യയുമായി തനിക്കൊരു ബന്ധവും ഇല്ലെന്ന് റാണി ഇപ്പോഴും പറയുന്നു.
എല്ലാവരെയും അമ്പരപ്പിക്കുന്ന മറ്റൊരു കാര്യവും കൂടി താരം പറഞ്ഞു. റാണിയ്‌ക്ക് ഇതേവരെ ഒരു കാമുകനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലത്രേ. ഇനി എന്നെങ്കിലും തിനിയ്‌ക്ക് മനസ്സിന് പിടിച്ച ഒരാളെ കണ്ടെത്തുകയാണെങ്കില്‍ത്തന്നെ ചാടിക്കയറി വിവാഹമൊന്നും നടത്തില്ലെന്നും താരം പറഞ്ഞു.
ഇഷ്ടപ്പെട്ടയാളെ കണ്ടെത്തിയാല്‍ ആദ്യം അയാളുമായി ഡേറ്റിംഗ് നടത്തും പിന്നെമാത്രമേ വിവാഹത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചിമൊക്കെ ചിന്തിക്കുകയുള്ളു- റാണി പറയുന്നു.
ആദിത്യ ചോപ്ര ഒരുക്കുന്ന 'ഥോഡ പ്യാര്‍ ഥോഡ മാജിക്' ആണ് റാണിയുടെ ഏറ്റവും പുതിയ ചിത്രം. ഇതില്‍ സെയ്‌ഫ് അലി ഖാന്റെ നായികയായാണ് റാണി അഭിനയിക്കുന്നത്. ചിത്രത്തെക്കുറിച്ച് ഏറെ പ്രതീക്ഷയുണ്ടെന്ന് റാണി പറയുന്നു. ആദിത്യ ചോപ്രയുടെ അടുത്ത ചിത്രത്തിലും റാണിതന്നെയാണ് നായികയാവുന്നത്, ഇതില്‍ ഷാഹിദ് കപൂറാണ് നായകന്‍.
ആദിത്യയുടെ ചിത്രങ്ങളില്‍ തുടരെത്തുടരെ റാണിതന്നെ നായികയായോതെയാണ് ബോളിവുഡ് ഇരുവരെയും നോട്ടമിട്ടു തുടങ്ങിയത്. ആദിത്യ ഇങ്ങനെ റാണിയെത്തന്നെ നായികയാക്കാന്‍ കാരണമെന്താണെന്ന് അവര്‍ക്കിരുവര്‍ക്കും മാത്രമേ അറിയുകയുള്ളൂവെന്നാണ് പരദൂഷണക്കൂട്ടം പറയുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍![]()
![]()
![]()
![]()
![]()
റാണി മുക്കര്‍ജിയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍


Click it and Unblock the Notifications