പരാജയമെങ്കിലും തഷാന്‍ പ്രിയ ചിത്രമെന്ന് സെയ്‌ഫ്
സെയ്‌ഫ് അലി ഖാനും കരീനയും പ്രധാന റോളുകളില്‍ അഭിനയിച്ച തഷാന്‍ ഒരുപാട് പ്രതീക്ഷ നല്‍കിയാണ് പ്രദര്‍ശനത്തിനെത്തിയതെങ്കിലും പരാജയപ്പെടുകയായിരുന്നു.
പടം പരാജയപ്പെട്ടുവെങ്കിലും ഇത് തന്റെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമാണെന്നാണ് സെയ്‌ഫ് പറയുന്നത്. ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് കരിനയുമായി സെയ്‌ഫ് അടുക്കുന്നതും ഷാഹിദ് കപൂറുമായുള്ള ബന്ധം അവസാനിപ്പിച്ച് കരീന സെയ്‌ഫിനെ പ്രണയിക്കുന്നതും.
അതുകൊണ്ടു തന്നെയാണ് പരാജയമാണെങ്കിലും തന്നെ സംബന്ധിച്ച് തഷാന്‍ നല്‍കിയത് പുതിയ ഒരു ജീവിതം തന്നെയാണെന്ന് സെയ്‌ഫ് പറയുന്നത്. തന്റെയും കരീനയുടെയും ബന്ധം ഉലയുകയാണെന്നരീതിയില്‍ വരുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും സെയ്‌ഫ് പറയുന്നു.
ആളുകള്‍ എന്തുപറയുന്നുവെന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല. ഒന്‍പതുമാസത്തെ ബന്ധത്തിനിടയില്‍ ഞങ്ങളിരുവരും പരസ്‌പരം നന്നായി മനസ്സിലാക്കിക്കഴിഞ്ഞു. എന്റെ പഴയജീവിതം ഒട്ടും നല്ലതായിരുന്നില്ല. എന്നാല്‍ ഭാവിയെക്കുറിച്ച് എനിക്കേറെ പ്രതീക്ഷകളുണ്ട്- സെയ്‌ഫ് പറയുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications