സഞ്ജയ് ദത്തിന് ഷാരൂഖിന്റെ സമ്മാനം

സഞ്ജുവിന് ബൈക്കുകളോടുള്ള പ്രേമം ഷാരൂഖിന് നന്നായറിയാം. അതുകൊണ്ടു തന്നെ സഞ്ജയ് ദത്തിനു പ്രിയപ്പെട്ട
ക്രൂയിസര്‍ ബൈക്കാണ് ഷാരൂഖ് സമ്മാനിച്ചത്. 15 ലക്ഷമാണിതിന്റെ വില. സഞ്ജുവിന്റെ ഇഷ്ടത്തിനനുസരിച്ച് നിര്‍മ്മിച്ച ഈ ഇറ്റാലിയന്‍ മോഡല്‍ ഇറ്റലിയില്‍ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുകയായിരുന്നു.
മുന്‍പ് സഞ്ജയ് ഇറ്റലിയില്‍ നിന്ന് ഹെല്‍മറ്റും ജാക്കറ്റുമെല്ലാം വാങ്ങി വച്ചിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ ബൈക്ക് വാങ്ങാനായില്ല. എന്തായാലും ആഗ്രഹിച്ച ബൈക്ക് കൈവന്നതിന്റെ സന്തോഷത്തിലാണത്രേ സഞ്ജയ് ദത്ത്.


Click it and Unblock the Notifications











