ബോളിവുഡില്‍ കോമഡിക്കാലം
മുംബെ : തമാശകളുടെ തമ്പുരാന്മാരാണ് കുറച്ചു കാലമായി ബോളിവുഡിലെ കാര്യക്കാര്‍. ദേ താലിയെന്ന പുതിയ ചിത്രവും വരുന്നത് ഈ ഗണത്തില്‍ തന്നെ.
തമാശ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അസാധാരണ മികവു പുലര്‍ത്തുന്ന റിതേഷ് ദേശ്‍മുഖും ആയേഷ ടാക്കിയയുമാണ് ചിത്രത്തിലെ പ്രധാനവേഷക്കാര്‍. നടന്‍ അഫ്‍താബ് ശിവ്ദസാനി ഏറെക്കാലത്തിനു ശേഷം കോമഡി ചിത്രങ്ങളിലേയ്ക്ക് മടങ്ങി വരുന്നുവെന്നൊരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ചലച്ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ റിതേഷ് ആയേഷ ടാക്കിയയെ വാതോരാതെ പുകഴ്ത്തിയതിനു പിന്നില്‍ ചിലതുണ്ടോ എന്ന അന്വേഷണത്തിലാണ് ഗോസിപ്പുകാര്‍.


Click it and Unblock the Notifications