twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുശാന്ത് സിംഗ് രജ്പുത്തിന് പാളിച്ചകൾ പറ്റിയത് ഇവിടെ നിന്നോ, നല്ല അവസരങ്ങൾ നഷ്ടപ്പെട്ടു...

    |

    ഇന്ത്യ സിനിമ ലോകത്തെ പിടിച്ച് കുലുക്കിയ വിയോഗമായിരുന്നു നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റേത്. 2020 ജൂൺ 14 ന് ആയിരുന്നു നടന്റെ വിയോഗം. സുശാന്ത് വിട പറഞ്ഞിട്ട് ഇന്ന് ഒരു വർഷം പിന്നിടുകയാണ്. സുശാന്തിന്റെ വിയോഗത്തിന് പിന്നാലെ ബോളിവുഡിനെ പിടിച്ച് കുലുക്കുന്ന തരത്തിലുള്ള പല സംഭവങ്ങളും നടന്നിരുന്നു. ഇന്നും സുശാന്തിന്റെ വിയോഗത്തെ തുടർന്നുണ്ടായ പ്രശ്നങ്ങൾ ബോളിവുഡിൽ അവസാനിച്ചിട്ടില്ല.

    Sushant Singh Rajput

    ബോളിവുഡ് വേണ്ടവിധം ഉപയോഗിക്കാതെ പോയ നടനാണ് സുശാന്ത് സിഗ് രജ്പുത്ത്. മിനിസ്ക്രീനിൽ നിന്നാണ് സുശാന്ത് ബോളിവുഡിൽ എത്തുന്നത്. 2008 ൽ ബോളിവുഡിൽ എത്തിയ താരം 12 ൽ പരം സിനിമകൾ മാത്രമാണ് അഭിനയിച്ചിരിക്കുന്നത്. ഇതിൽ ഭൂരിഭാഗം ചിത്രങ്ങളും ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

    നിരസിച്ച ചിത്രങ്ങൾ

    അഭിനേതാവ് എന്നതിൽ ഉപരി മികച്ച ഡാൻസർ കൂടിയാണ് സുശാന്ത്. നടൻ അഭിനയിച്ച മിക്ക ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടതോടെ ബോളിവുഡിലെ മുൻനിര സംവിധായകർ സുശാന്തിനെ തേടിയെത്തിയിരുന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ട് നടന് ഈ ചിത്രങ്ങൾ ഏറ്റെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സിനിമകളൊക്കെ വൻവിജയം നേടിയിരുന്നു.

    രാം ലീല.

    നടൻ നിരസിച്ച സൂപ്പർ ഹിറ്റായി മാറിയ ചിത്രങ്ങളിലൊന്നായിരുന്നു സഞ്ജയ് ലീല ബൻസാലിയുടെ രാം ലീല. ദീപിക പദുകോൺ നായികയായി എത്തിയ ചിത്രത്തിൽ ആദ്യം സുശാന്തിനെയായിരുന്നു പരിഗണിച്ചിരുന്നത്. എന്നാൽ മറ്റ് ചിത്രങ്ങളുടെ തിരക്കുകൾ കാരണം ഈ സിനിമ ഉപേക്ഷിക്കുകയായിരുന്നു. എസ്എസ്ആറിന് പകരക്കാരനായി ചിത്രത്തിൽ രൺവീർ സിംഗ് ആയിരുന്നു എത്തിയത്. ഈ ഒറ്റ ചിത്രത്തിലൂടെ നടന്റെ കരിയർ ഗ്രാഫ് ഉയരുകയായിരുന്നു. നിരവധി പുരസ്കാരങ്ങളും രൺവീറിനെ തേടിയെത്തിയിരുന്നു,

    കബീർ സിംഗ്

    സുശാന്ത് ഉപേക്ഷിച്ച മറ്റൊരു ചിത്രമായിരുന്നു കബീർ സിംഗ്. തെലുങ്കിൽ സൂപ്പർഹിറ്റായ അർജ്ജുൻ റെഡ്ഡിയുടെ ഹിന്ദി പതിപ്പായിരുന്നു കബീർ സിംഗ്. ഈ ചിത്രത്തിലേയ്ക്ക് ആദ്യം സുശാന്തിനേയും അർജുൻ കപൂറിനേയുമായിരുന്നു സംവിധായകൻ സമീപിച്ചത്. എന്നാൽ ഇവർ രണ്ടു പേരും ചിത്രം നിരസ്സിക്കുകയായിരുന്നു. ഇതിന് ശേഷമാണ് നടൻ ഷാഹിദ് കപൂർ സിനിമയിലേയ്ക്ക് എത്തുന്നത്. ചിത്രം വൻ വിജയമാകുകയും ചെയ്തു. ഇതോട് കൂടി ഷാഹിദ് കപൂറിന്റെ താരമൂല്യം വർധിക്കുകയായിരുന്നു.

     അന്ധാദുൻ

    ആയുഷ്മാൻ ഖുറാന പ്രധാന വേഷത്തിലെത്തിയ സൂപ്പർ ഹിറ്റ് ചിത്രമാണ് അന്ധാദുൻ. ഈ ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുളള ദേശീയ പുരസ്കാരം നടന് ലഭിച്ചിരുന്നു. ഈ കഥാപാത്രത്തിലേയ്ക്ക് ആദ്യം സംവിധായകൻ ശ്രീറാം രാഘവൻ പരിഗണിച്ചത് സുശാന്തിനെ ആയിരുന്നത്രേ. എന്നാൽ എന്തൊക്കെയൊ കാരണങ്ങൾ കൊണ്ട് ഇത് നടന്നില്ല. ഒടുവിൽ ആയുഷ്മാൻ ചിത്രത്തിലെത്തുകയായിരുന്നു. ചിത്രത്തിന് മികച്ച സിനിമയ്ക്കുളള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു.

    Recommended Video

    sushant singh rajput's last video | FilmiBeat Malayalam
    ഹാഫ് ഗേൾഫ്രണ്ട്

    ചേതൻ ഭഗതിന്റെ ഹാഫ് ഗേൾഫ്രണ്ട് എന്ന ചിത്രത്തിലേയ്ക്ക് ആദ്യം പരിഗണിച്ചത് സുശാന്തിനെ ആയിരുന്നു. എന്നാൽ ഈ ഈ ചിത്രവും നടന്റെ കയ്യിൽ നിന്ന് പോകുകയായിരുന്നു . അർജുൻ കപൂറാണ് സുശാന്തിന് പകരക്കാരനായി എത്തിയത്. ശ്രദ്ധ കപൂറിന് പകരം നടി കൃതിയെ ആയിരുന്നു ആദ്യം ചിത്രത്തിൽ നായികയായി പരിഗണിച്ചത്. ഈ ചിത്രം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. റോമിയോ അക്ബർ വാൾട്ടർ
    എന്ന ചിത്രത്തിന് വേണ്ടിയും സുശാന്തിനെ സമീപിച്ചിരുന്നു.

    Read more about: sushant singh rajput
    English summary
    1st Remembrance Day: From Andhadhun To Kabir Singh, List Of Movies Rejected By Sushant Singh Rajput
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X