വിവാഹനിശ്ചയത്തിന് പിന്നാലെ ഗര്‍ഭിണിയായി, ഒടുവില്‍ എമിയും കാമുകനും വേര്‍പിരിഞ്ഞോന്ന് ആരാധകരും

മദ്രാസി പട്ടണം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയിലും പിന്നീട് ബോളിവുഡിലും ശ്രദ്ധേയായ നടിയാണ് എമി ജാക്‌സണ്‍. ബ്രീട്ടിഷുകാരിയാണെങ്കിലും ഇന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളായി എമി വളര്‍ന്നു. രണ്ട് വര്‍ഷം മുന്‍പ് കാമുകനുമായി വിവാഹനിശ്ചയം നടത്തുകയും തൊട്ട് പിന്നാലെ താന്‍ ഗര്‍ഭിണിയാണെന്ന് എമി പുറംലോകത്തെ അറിയിക്കുകയും ചെയ്തു.

അങ്ങനെ എമിയും ജോര്‍ജ് പനയോട്ടും തമ്മിലുള്ള ബന്ധത്തിലൂടെ ഒരു ആണ്‍കുഞ്ഞ് ജനിക്കുകയും ചെയ്തു. ഇപ്പോഴിതാ കാമുകനുമായി എമി വേര്‍പിരിഞ്ഞോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വരുന്നത്. നേരത്തെ വിവാഹനിശ്ചയം നടത്തിയെങ്കിലും പ്രസവം വന്നതോടെ വിവാഹം കഴിച്ചില്ല. 2020 ല്‍ വിവാഹമെന്ന് കരുതി കാത്തിരിക്കുമ്പോഴാണ് കൊവിഡ് വരുന്നത്.

amy-jackson

വിവാഹ വാര്‍ത്തയ്ക്ക് കാത്തിരുന്നവര്‍ക്കിടയിലേക്കാണ് വേര്‍പിരിഞ്ഞെന്ന തരത്തിലുള്ള റിപ്പോര്‍ട്ട് വന്നത്. എമിയും ജോര്‍ജും ഒരുമിച്ചുള്ള നിരവധി ഫോട്ടോസ് ഇന്‍സ്റ്റാഗ്രാം പേജില്‍ ഉണ്ടായിരുന്നു. അതെല്ലാം ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുകയാണ്. എമിയുടെ പ്രെഗ്നന്‍സി അനൗണ്‍സ് ചെയ്തത് മുതല്‍ ഫാദേഴ്‌സ് ഡേ യ്ക്ക് പങ്കുവെച്ചതടക്കം ജോര്‍ജിനൊപ്പമുള്ള നിരവധി ചിത്രങ്ങളുണ്ടെങ്കിലും ഒന്നുമിപ്പോള്‍ കാണുന്നില്ല. അതെല്ലാം എവിടെ പോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

സ്റ്റൈലിഷ് ലുക്ക് പരീക്ഷിച്ച് അമാന ഷരീഫ്, ആരാധകരുടെ മനം മയക്കുന്ന നടിയുടെ ചിത്രങ്ങൾ കാണാം

Recommended Video

എമിയുടെ പൗരത്വത്തെക്കുറിച്ചുള്ള ആരാധകരുടെ സംശയം ഇതോടെ തീരും | filmibeat Malayalam

താരങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളെന്തെങ്കിലും ഉണ്ടോ എന്ന് ചോദിക്കുകയാണ് ഏവരും. 2015 ലാണ് എമിയും ജോര്‍ജും പ്രണയത്തിലാവുന്നത്. 2019 ജനുവരിയില്‍ പുതുവര്‍ഷത്തിലാണ് ഇരുവരും വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് അനൗണ്‍സ് ചെയ്യുന്നത്. തൊട്ട് പിന്നാലെ താന്‍ ഗര്‍ഭിണിയാണെന്നും നടി പ്രസ്താവിച്ചു. ഒടുവില്‍ ആ വര്‍ഷം സെപ്റ്റംബറില്‍ ഒരു ആണ്‍കുഞ്ഞ് ജനിച്ചു. മകന് ആന്‍ഡ്രൂസ് എന്നാണ് പേര് നല്‍കിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X