»   » എനിക്കെതിരെ ഒരു സംവിധായകന്‍ കളിച്ചു: വിദ്യ

എനിക്കെതിരെ ഒരു സംവിധായകന്‍ കളിച്ചു: വിദ്യ

Posted By:
Subscribe to Filmibeat Malayalam
Vidya Balan
തന്നെ ഒരു സിനിമയില്‍ നിന്ന് പുറത്താക്കാന്‍ ഒരു സംവിധായകന്‍ ശ്രമിച്ചതായി ബോളിവുഡ് നടി വിദ്യ ബാലന്‍. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിദ്യ ഇക്കാര്യം വെളിപ്പെടുത്തിയത്.

താന്‍ ഒരു ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിയ്ക്കുമ്പോള്‍  ആ ചിത്രത്തില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ഒരു സംവിധായകന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് വിദ്യ വെളിപ്പെടുത്തിയത്. ആ ചിത്രത്തിന്റെ സംവിധായകന്റെ ഗുരു തന്നെയായിരുന്നു ഇത്തരമൊരു ആവശ്യമുന്നയിച്ചത്. ഇതു തന്നെ ഞെട്ടിച്ചുവെന്നും വിദ്യ.

മുന്‍പ് തന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിയാളോട് ഗുരുദക്ഷിണ നല്‍കാനാണ് അയാള്‍ ആവശ്യപ്പെട്ടത്. മുന്‍പ് ഈ 'ഗുരു'വിന്റെ ഒരു ചിത്രത്തിലഭിനയിക്കാന്‍ ഞാന്‍ വിസമ്മതിച്ചിരുന്നു. അതിന്റെ പക തീര്‍ക്കുക എന്നതായിരുന്നു അയാളുടെ ഉദ്ദേശം-വിദ്യ പറഞ്ഞു. എന്നാല്‍ ഇത്തരത്തിലുള്ള അനുഭവങ്ങളെ അതിജീവിയക്കാന്‍ തനിയ്ക്ക് കഴിയുമെന്ന് വിദ്യ.

ഡിസംബര്‍ 2ന് പുറത്തിറങ്ങാനിരിയ്ക്കുന്ന തന്റെ ചിത്രമായ ഡേര്‍ട്ടിപിക്ചറിനെതിരെ സില്‍ക്ക്‌സ്മിതയുടെ ബന്ധുക്കള്‍ പരാതിയുമായി കോടതിയെ സമീപിച്ചതും ഇത്തരത്തിലൊരു കാര്യം മാത്രമാണ്.അതിനെ നേരിടാന്‍ തനിയ്ക്ക് കഴിയും. ഷേക്‌സ്പിയര്‍ മുതല്‍ ഇങ്ങോട്ടുള്ളവരെല്ലാം തങ്ങളുടെ ചുറ്റുമുള്ള ആളുകളെ കുറിച്ചാണ് കഥയെഴുതിയത്. എന്നാല്‍ അതില്‍ അവരുടേതായ ഒരു ക്രിയേറ്റിവിറ്റു ഉണ്ടാവും. സില്‍ക്ക് സ്മിതയുടെ ജീവിതം വെള്ളിത്തിരയിലെത്തിച്ചപ്പോഴും ഇതു തന്നെയാണ് സംഭവിച്ചതെന്ന് വിദ്യ.

English summary
minute stopover at Kalighat for darshan before driving down to a recreational park to rehearse till late for an event - Vidya packed in a lot into her Thursday's Kolkata schedule.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam