ഐശ്വര്യ ശാസ്‌ത്രീയ സംഗീത പഠനത്തിന്‌
മണിരത്നത്തിന്റെ പുതിയ ചിത്രമായ രാവണിന് വേണ്ടി ബോളിവുഡ് താരം ഐശ്വര്യ ശാസ്ത്രീയ സംഗീതം പഠിയ്ക്കുന്നു. ചിത്രത്തിലെ കഥാപാത്രമായ ഗായികയ്ക്ക് പൂര്ണത നല്കുന്നതിന് വേണ്ടിയാണ് ആഷ് സംഗീതം അഭ്യസിക്കാനൊരുങ്ങുന്നത്.
ശങ്കറിന്റെ പുതിയ ചിത്രമായ റോബോട്ടിന്റെ ചീത്രീകരണവുമായി ബന്ധപ്പെട്ട് ഐശ്വര്യ ഇപ്പോള് പെറുവിലാണ്. ഷൂട്ടിംങ് കഴിഞ്ഞയുടനെ ഇന്ത്യയില് തിരിച്ചെത്തി സംഗീത പഠനം നടത്താനാണ് ഐശ്വര്യയുടെ പദ്ധതി.
ഇതാദ്യമായാണ് ഐശ്വര്യ ഒരു ഗായികയുടെ വേഷത്തില് അഭിനയിക്കുന്നത്. സംഗീത പ്രധാനമുള്ള ചിത്രമായ രാവണിലെ എല്ലാ ഗാനങ്ങളും പാടിത്തന്നെ അഭിനയിക്കണമെന്നാണത്രേ ഐശ്വര്യയുടെ ആഗ്രഹം. യഥാര്ത്ഥ ജീവിത
ത്തില് ഐശ്വര്യ നല്ലൊരു ഗായികയാണെന്ന കാര്യം പലര്ക്കും അറിയില്ല.
ഒക്ടോബറില് രാവണിന്റെ ചിത്രീകരണം തുടങ്ങുന്നതിനൊപ്പം സംഗീതപഠനവും ആരംഭിക്കുമെന്നാണ് ഐശ്വര്യയുമായി ബന്ധപ്പെട്ട വൃത്തങ്ങള് പറയുന്നത്.
രാവണിലെ വേഷം ഗംഭീരമാക്കാനായി അമ്മായി അമ്മ ജയാ ബച്ചന് ഗായികയായി അഭിനയിച്ച ചിത്രമായ അഭിമാനും ഐശ്വര്യ കാണും. മാത്രമല്ല രാജീവ് മേനോന് പുനര്നിര്മ്മിക്കുന്ന അഭിമാനിലെ വേഷം ഭംഗിയാക്കാനായി ജയയില് നിന്നും ചില കാര്യങ്ങള് പഠിയ്ക്കാനും ഐശ്വര്യ ശ്രമിക്കുന്നുണ്ടത്രേ.
അഭിമാനില് അഭിനയിക്കാനായി മുമ്പ് ജയ പ്രശസ്ത ഗായിക ലതാമങ്കേഷ്കറിനെയായിരുന്നുവത്രേ നിരീക്ഷിച്ചു കൊണ്ടിരുന്നത്.
ബന്ധപ്പെട്ട വാര്ത്തകള്
ഐശ്വര്യയുടെ മേനിയഴക്


Click it and Unblock the Notifications