അമീര്‍ സ്‌റ്റൈല്‍ ഹെയര്‍കട്ടിന് വിലക്ക്
'താരെ സമീന്‍പര്‍' എന്ന ചിത്രം സംവിധാനം ചെയ്‌തതോടെ ബോളിവുഡിന്റെ ചോക്ലേറ്റ് ഹീറോ അമീര്‍ ഖാന്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും മനംകവര്‍ന്നിരുന്നു. എന്നാല്‍ അതേ അമീര്‍ ഇപ്പോള്‍ ടീച്ചര്‍മാരുടെയും സ്‌കൂള്‍ കോളെജ് അധികൃതരുടെയും വെറുപ്പിന് പാത്രമായിരിക്കുകായണ്.
'ഗജിനി'യുടെ ഹിന്ദി പതിപ്പിന് വേണ്ടി അമീര്‍ സ്വീകരിച്ച ഹെയര്‍ സ്റ്റൈലാണ് ഇവരെ വെട്ടിലാക്കിയിരിക്കുന്നത്. ഈ സ്‌റ്റൈല്‍ ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഹിറ്റായി മാറിയിരിക്കുകയാണ്. ബാംഗ്ലൂരിലെ പല മുന്‍നിര സലൂണുകളിലും അമീര്‍ സ്റ്റൈലില്‍ മുടിവെട്ടാനായി കൗമാരക്കാര്‍ ക്യൂ നില്‍ക്കുകയാണത്രേ.
എന്നാല്‍ അധ്യാപകര്‍ക്കും സ്‌കൂള്‍, കോളെജ് അധികൃതര്‍ക്കും ഈ സ്‌റ്റൈല്‍ അത്രയ്‌ക്ക് രസിച്ചിട്ടില്ല. മുടി പറ്റെ വെട്ടുന്ന ഈ രീതി കാണുന്നയാളില്‍ നല്ലതല്ലാത്ത തോന്നല്‍ ഉണ്ടാക്കുമെന്നും ഇത് വിദ്യാര്‍ത്ഥികള്‍ക്കും അവര്‍ പഠിക്കുന്ന സ്ഥാപനങ്ങള്‍ക്കും ചീത്തപ്പേരുണ്ടാക്കുമെന്നാണ് ഇവര്‍ പറയുന്നത്.
അതുകൊണ്ട്‌തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് അമീര്‍ സ്റ്റൈലിനോടുള്ള ആരാധ മൂത്തപ്പോള്‍ പലവിദ്യാലയങ്ങളും ഈ രീതിയ്‌ക്ക് വിലക്കു കല്‍പ്പിച്ചിരിക്കുകയാണ്. ഈ വിവരം കേട്ട് അമീര്‍ ആകെ അമ്പരന്നുപോയത്രേ. ഇത്രയും ലളിതമായ ഒരു മുടിവെട്ടുരീതി എങ്ങനെയാണ് സ്‌കൂളിന്റെയും വിദ്യാര്‍ത്ഥികളുടെയും പേരു നശിപ്പിക്കുകയെന്നാണ് അദ്ദേഹം ചോദിക്കുന്നത്.


Click it and Unblock the Notifications