»   » സച്ചിനെ വീഴ്ത്താന്‍ ബച്ചനായില്ല

സച്ചിനെ വീഴ്ത്താന്‍ ബച്ചനായില്ല

Posted By:
Subscribe to Filmibeat Malayalam
Amitabh Bachchan
ബോളിവുഡിന്റെ താരരാജാവെന്നൊക്കെ ബിഗ് ബിയെ പുകഴ്ത്താമെങ്കിലും ഇന്റര്‍നെറ്റിലെ റിയല്‍ ഹീറോ സച്ചിന്‍ തന്നെ. സംശയമുണ്ടെങ്കില്‍ ഇരുവരുടെയും ട്വിറ്റര്‍ അക്കൗണ്ട് എടുത്ത് പരിശോധിച്ചാല്‍ മതി.

ചൊവ്വാഴ്ച ട്വിറ്റര്‍ വേള്‍ഡിലെത്തിയ ബച്ചന് ആദ്യ ദിനത്തില്‍ ഫോളോവേഴ്‌സായി 37500 പേരെയാണ് ലഭിച്ചത്. എന്നാല്‍ ലിറ്റില്‍ മാസ്റ്ററെ പിന്തുടരാന്‍ ആദ്യ ദിനത്തിലെത്തിയത് 79000 ത്തോളം ആരാധകരായിരുന്നു. ബ്ലോഗും വോയ്‌സ് ബ്ലോഗും വെബ് സൈറ്റുമൊക്കെയായി നെറ്റില്‍ നേരത്തെ തന്നെ ബിഗ് ബി സജീവമാണെങ്കിലും ട്വിറ്ററില്‍ സച്ചിനെ ചേസ് ചെയ്ത് മറികടക്കാന്‍ ബച്ചന് കഴിയില്ലെന്നാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ ദിവസം ട്വിറ്ററിലെത്തിയ ബച്ചന് വന്‍വരവേല്‍പാണ് ട്വിറ്ററില്‍ ലഭിച്ചത്. സെലിബ്രിറ്റികള്‍ കിടിലന്‍ ട്വീറ്റുകളുമായണ് ബോളിവുഡിന്റെ ബിഗ് ബിയെ വരവേറ്റത്.ആദ്യദിനത്തില്‍ തന്നെ 33341 പേര്‍ തന്നെ ഫോളോ ചെയ്യാന്‍ തയാറയാത് ബിഗ് ബിയെ ആവേശഭരിതനാക്കിയിട്ടുണ്ട്. നിലവില്‍ മകന്‍ അഭിഷേക് ബച്ചന്‍, സച്ചിന്‍ എന്നിവരെ മാത്രമാണ് ബിഗ് ബി ഫോളോ ചെയ്യുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam