ഷാരൂഖിന്റെ പ്രിയതമ വോഗിന്‍റെ മുഖചിത്രത്തില്‍
ബോളിവുഡ് കിം ഷാരൂഖിനൊപ്പം ആരാധകമനസ്സുകളില്‍ കുടിയേറാനായി ഭാര്യ ഗൗരി ഖാനും രംഗത്ത്.
പൊതുവെ പൊതുവേദികളില്‍ നിന്നും വാര്‍ത്തകളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാനാഗ്രഹിക്കുന്ന ഗൗരി ഒരു മഗസിന്റെ മുഖചിത്രത്തിന് പോസ് ചെയ്‌ത് അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരെയും അതിശയിപ്പിച്ചിരിക്കുകയാണ്.
വോഗ് ഇന്ത്യ മാഗസിന്റെ ജനുവരി ലക്കത്തിന് വേണ്ടിയാണ് ആകര്‍ഷക ഭാവവുമായി ഗൗരി പോസ് ചെയ്‌തിരിക്കുന്നത്. കടുംചുവപ്പ് നിറത്തിലുള്ള പട്ടുതുണിയില്‍തീര്‍ത്ത പടിഞ്ഞാറന്‍ സ്റ്റൈല്‍ വസ്‌ത്രത്തിലാണ് ഗൗരി മുഖചിത്രത്തില്‍ പോസ് ചെയ്‌തിരിക്കുന്നത്.
വീട്ടില്‍ ഷാരൂഖുമൊത്തുള്ള ചിത്രങ്ങളും പതിപ്പിലുണ്ടെന്നാണ് സൂചന. ഷാരൂഖിന്റെ 'മന്നാത്' എന്ന ബംഗ്ലാവില്‍ വച്ചാണ് മാഗസിനുവേണ്ടിയുള്ള ഫോട്ടോഷൂട്ട് നടന്നത്. പ്രൊഫഷണല്‍ മോഡലുകളേക്കാള്‍ ഉത്സാഹത്തോടെയും സന്തോഷത്തോടെയുമാണ് ഗൗരി ഫോട്ടോഷൂട്ടില്‍ പങ്കെടുത്തതെന്ന് ഫോട്ടോഗ്രാഫര്‍ ക്രിസ്‌ക്രാമന്‍ പറയുന്നത്.
മുപ്പത്തിയേഴു വയസ്സുകാരിയും രണ്ടുകുട്ടികളുടെ അമ്മയുമായ ഗൗരി എന്നും ഭര്‍ത്താവിന്റെ താരത്തിളക്കത്തിന് പിന്നിലായിരുന്നു. എന്നാല്‍ ഷാരൂഖിന്റെ ഭാര്യയെന്ന പേരിലും ഏതാനും ചിത്രങ്ങളുടെ നിര്‍മ്മാതാവെന്ന നിലയിലും അവര്‍ എന്നും ബോളിവുഡിന്റെ ശ്രദ്ധാകേന്ദ്രമായിരുന്നു.
'എന്റെ ഏറ്റവും നല്ല കൂട്ടുകാരനാണ് ഷാരൂഖ്. അദ്ദേഹത്തിന്റെ ഭാര്യയാകാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. എന്റെ സ്‌നേഹം മന്നാത്തിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ സ്വകാര്യമാക്കാനാണ് ഞാനിഷ്ടപ്പെടുന്നത്'- മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഗൗരി പറയുന്നു.
പഞ്ചാബിലെ ഒരു ഹിന്ദുകുടുംബത്തില്‍ നിന്നുള്ള ഗൗരി ഇപ്പോള്‍ റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റ് എന്ന നിര്‍മ്മാണക്കമ്പനിയുടെ മേധാവി കൂടിയാണ്.


Click it and Unblock the Notifications