»   » അസിനെച്ചേര്‍ത്തു കഥമെനയരുത്: നീല്‍

അസിനെച്ചേര്‍ത്തു കഥമെനയരുത്: നീല്‍

Posted By:
Subscribe to Filmibeat Malayalam
Neil Nitin Mukesh
ബോളിവുഡില്‍ ശ്രദ്ധിക്കപ്പെടുന്ന യുവതാരങ്ങളില്‍ ഒരാളാണ് നീല്‍ നിതിന്‍ മുകേഷ്. ശ്രദ്ധിക്കപ്പെടുക എന്നതിന് ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടുക എന്നൊരു അര്‍ത്ഥം കൂടി ബോളിവുഡ് നല്‍കുന്നുണ്ട്, ഈ അര്‍ത്ഥത്തിലും നീല്‍ ഇപ്പോള്‍ താരമാണ്.

ലഫംഗേ പരിന്തേ എന്ന ചിത്രത്തില്‍ ദീപിക പദുകോണിന്റെ നായകനായി അഭിനയിച്ച നീലിന്റെ അഭിനയ രീതി പ്രേക്ഷകര്‍ അംഗീകരിച്ചിട്ടുണ്ട്. ഈ ചിത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അബ്ബാസ് മുസ്താന്‍ സംവിധാനം ചെയ്യുന്ന പ്ലയേഴ്‌സ് എന്ന ചിത്രത്തിലേയ്ക്കും നീലിനെ തിരഞ്ഞെടുത്തത്. ചിത്രത്തിന്റെ ഷൂട്ടിങിനായി റഷ്യയില്‍പ്പോയ നീല്‍ തിരിച്ചുവന്നപ്പോള്‍ തന്നെക്കുറിച്ച് ആളുകള്‍ പറയുന്ന കഥകള്‍ കേട്ട് ഞെട്ടിയിരിക്കുകയാണ്.

ബോളിവുഡിലെ മലയാളി താരം അസിനുമായിച്ചേര്‍ത്ത് നീലിനെക്കുറിച്ച് കഥകള്‍ പരക്കുകയാണ്. എല്ലാവാര്‍ത്തകളുടെയും ചുരുക്കം ഒന്നുതന്നെ, നീലും അസിനും പ്രണയത്തിലാണ്. അസിന് നല്ല അവസരങ്ങള്‍ കിട്ടാന്‍ നീല്‍ സംവിധായകരെ ചെന്നു കാണുന്നു, നീലിനോട് ചോദിക്കാതെ അസിന്‍ തീരുമാനങ്ങളൊന്നുമെടുക്കില്ല.. അങ്ങനെ...അങ്ങനെ ഗോസിപ്പ് കോളങ്ങള്‍ നിറയുകയാണ്.

എന്നാല്‍ ഇതൊന്നും കേട്ട് മിണ്ടാതിരിക്കാന്‍ നീലിന് ഭാവമില്ല. ഈ കഥകളെല്ലാം കള്ളമാണെന്നാണ് താരം പറയുന്നത്. ചില പാര്‍ട്ടികളില്‍ വച്ചല്ലാതെ താന്‍ അസിനെ കണ്ടിട്ടുകൂടിയില്ലെന്നും അടിസ്ഥാനമില്ലാത്ത ഇത്തരം കഥകള്‍ മെനയരുതെന്നും നീല്‍ പറയുന്നു.

ഇത്തരം കഥകള്‍ തന്റെയും അസിന്റെയും കരിയറിനെ ബാധിക്കുമെന്നും നീല്‍ പറയുന്നുണ്ട്. അസിന് അവസരങ്ങള്‍ നേടികൊടുക്കാനായി സംവിധായകരെ ചെന്നുകാണുന്നുവെന്ന കഥ കേട്ടപ്പോള്‍ ആദ്യം ദേഷ്യം വന്നെങ്കിലും വാര്‍ത്തയിലെ മണ്ടത്തരമോര്‍ത്ത് പിന്നീട് നീല്‍ ചിരിച്ചുപോയത്രേ. അസിന് അവസരം കിട്ടാന്‍ തന്റെ വക്കാലത്തൊന്നും വേണ്ടെന്നും അവര്‍ നല്ല നടിയാണെന്നുമാണ് താരം പറയുന്നത്.

നീലും അസിനും ഇതേവരെ ഒന്നിച്ച് ഒരു ചിത്രത്തില്‍പ്പോലും അഭിനയിച്ചിട്ടില്ല. പക്ഷേ ഇവര്‍ ചില പാര്‍ട്ടികള്‍ക്കിടയില്‍ സംസാരിച്ചതും നീലിന്റെ അതേ കാര്‍ അസിന്‍ വാങ്ങിച്ചതുമെല്ലാം ബോളിവുഡിലെ പാപ്പരാസിക്കൂട്ടം ആഘോഷിച്ചിരുന്നു. എന്തായാലും ഇതിനെക്കുറിച്ച് അസിന്‍ ഇതേവരെ പ്രതികരിച്ചിട്ടില്ല.

English summary
Neil Nitin Mukesh is rubbishes the rumours and saying, "To begin with I am not seeing Asin. I don't know how these rumours take life. Regular friendships become affairs and suddenly someone else other than me and my family are making career decisions for me

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam