»   » റെയ്‌നയും ബോളിവുഡ് നടിയും പ്രണയത്തില്‍?

റെയ്‌നയും ബോളിവുഡ് നടിയും പ്രണയത്തില്‍?

Posted By:
Subscribe to Filmibeat Malayalam
 Anushka-Suresh Raina,
ബോളിവുഡ് നടിമാരേയും ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളേയും ചേര്‍ത്ത് ഗോസിപ്പ് പരക്കുന്നത് സാധാരണയാണ്. സുരേഷ് റെയ്‌നയാണ് ഇപ്പോള്‍ ബിടൗണ്‍ പാപ്പരാസികളുടെ ഇഷ്ടതാരം. സുരേഷ് റെയ്‌നയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മ്മയും പ്രണയത്തിലാണെന്നാണ് ഇവരുടെ കണ്ടുപിടുത്തം.

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടെ ലണ്ടനില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ഇരുവരും പിന്നീട് അടുത്ത സുഹൃത്തുക്കളായി.

ക്രിക്കറ്റിന്റേയും ഷൂട്ടിങ്ങിന്റേയും ഇടവേളകളില്‍ ഒന്നിക്കാറുള്ള റെയ്‌നയ്ക്കും അനുഷ്‌കയ്ക്കുമിടയില്‍ സൗഹൃദത്തിനുമപ്പുറമെന്തോ ഉണ്ടെന്നാണ് ബോളിവുഡ് വര്‍ത്തമാനം. എന്നാല്‍ ഇവര്‍ ഇതുവരെ ഒന്നിച്ച് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.

സുരേഷ് റെയ്‌നയെ പറ്റി ഗോസിപ്പ് പരക്കുന്നത് ഇതാദ്യമായല്ല. മുന്‍ കേന്ദ്രമന്ത്രി പ്രഫുല്‍ പട്ടേലിന്റെ മകള്‍ പൂര്‍ണ്ണയുമായി റെയ്‌ന പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിട്ട് അധികം കാലമായില്ല.

English summary
Is a new Bollywood-cricket romance brewing? Well, at the moment, they prefer to stay within the confines of the 'good friends' club.,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam