ബിപാഷയെ വിവാഹം ചെയ്യും, എന്നാണെന്നറിയില്ല: ജോണ്‍

എന്നാല്‍ ഇപ്പോഴിതാ ജോണ്‍ ഒരു പ്രഖ്യാപനം നടത്തിയിരിക്കുന്നു. ബിപാഷയെ എത്രയും പെ്‌ട്ടെന്ന് വിവാഹം ചെയ്യുമെന്നാണ് ജോണ്‍ പറഞ്ഞിരിക്കുന്നത്.
ഇതിനിടെ രണ്ടുപേരും പിരിഞ്ഞെന്നും പത്തുവര്‍ഷമായി ഒന്നിച്ചാണ് താമസമെന്നും തുടങ്ങി പല വാര്‍ത്തകളും വന്നു. എന്നാല്‍ ഇതാദ്യമായിട്ടാണ് ബിപാഷയെ സ്വന്തമാക്കാന്‍ പോവുകയാണെന്ന് ജോണ്‍ പരസ്യമായി പറയുന്നത്. എന്നാല്‍ ഇതെന്നാണെന്നകാര്യത്തില്‍ തനിയ്‌ക്കൊരുറപ്പുമില്ലെന്നും ഇഷ്ടന്‍ തട്ടിവിട്ടിട്ടുണ്ട്.
ഭറാസ് എന്ന ചിത്രത്തിലൂടെയാണ് ഇവര്‍ ആദ്യമായി അടുത്തറിഞ്ഞത്. പിന്നീട് ഒട്ടേറെ ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ചു. എന്തായാലും എല്ലാ ഗോസിപ്പുകളെയും അതിജീവിച്ച്് ഇവരിപ്പോള്‍ വിവാഹത്തിനൊരുങ്ങുകയാണ്.
് ഭജൂത്താ ഹി സഹി' എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ക്കിടയിലാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായി ജോണ്‍ ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ബിപാഷ ഇതുവരെ പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications