»   » കരീന അമ്മയാകാനൊരുങ്ങുന്നു

കരീന അമ്മയാകാനൊരുങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam
Kareena
ബോളിവുഡ് താരം കരീന കപൂര്‍ അമ്മയാകാനൊരുങ്ങുന്നു. ഇതെന്ത് കഥ കല്യാണംപോലും കഴിയ്ക്കാതെ കരീന അമ്മയാകാനൊരുങ്ങുന്നോയെന്ന് സംശയിക്കരുത,് കരീന അമ്മയാകുന്ന വെള്ളിത്തിരയിലാണ്.

അനുഭവ് സിന്‍ഹയുടെ രാ-വണ്‍ എന്ന ചിത്രത്തിലാണ് കരീന അമ്മവേഷമണിയുന്നത്. എട്ടുവയസ്സുള്ള മകളുടെ സ്‌റ്റൈലന്‍ അമ്മയായാണ് കരീന എത്തുക.

ലണ്ടനില്‍ സ്ഥിരതാമസമാക്കിയ ഈ അമ്മ വളരെ ഫാഷനബിള്‍ ആണെന്ന് അനുഭവ് പറയുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഒരു മോഡേണ്‍ മമ്മയാക്കി മാറ്റാനായി കരീനയ്ക്ക് വളരെ ഗ്ലാമറസായ വസ്ത്രങ്ങളാണ് ചിത്രത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

പ്രമുഖ ഫാഷന്‍ ഡിസൈനറായ മനീഷ് മല്‍ഹോത്രയാണ് കരീനയ്ക്കുവേണ്ടി വസ്ത്രാലങ്കാരം നടത്തുന്നത്. കരീനയുടെ കരിയറിലെ ആദ്യത്തെ അമ്മവേഷമായിരിക്കുമിത്.

ചിത്രത്തില്‍ ഷാരൂഖ് ആണ് നായകന്‍. താന്‍ വളരെ പ്രതീക്ഷയോടെയാണ് ഈ കഥാപാത്രത്തെ കാണുന്നതെന്നും അമ്മ സങ്കല്‍പ്പത്തെ മാറ്റിമറിയ്ക്കുന്നതാണ് ഈ അമ്മവേഷണമെന്നും കരീന പറയുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam