കത്രീനക്കിപ്പോള്‍ കല്യാണം വേണ്ട
കല്യാണമോ? എനിക്കോ? ഇത് മൊഴിയുന്നത് കത്രീന. ദാമ്പത്യ ജീവിതത്തെക്കാള്‍ താനിപ്പോള്‍ പ്രാധാന്യം നല്‌കുന്നത് കരിയറിനാണെന്ന് ലോകത്തെ ഏറ്റവും ലൈംഗികാര്‍ഷണമുള്ള വനിതയെന്ന് വിശേഷണമുള്ള താരം പറയുന്നു.
അതെ സമയം താനും കത്രീനയും തമ്മിലുള്ള വിവാഹം അടുത്ത കൊല്ലം നടക്കുമെന്ന സല്‍മാന്റെ പറച്ചിലിനെക്കുറിച്ച് കത്രീന മൗനം പാലിയ്‌ക്കുകയാണ്. വേഗം വിവാഹം കഴിയ്‌ക്കുക മാത്രമല്ല സല്‍മാന്റെ ലക്ഷ്യം, തനിയ്‌ക്കൊരു കുട്ടി കൂടി ഉടനെ പിറക്കണമെന്ന് ആഗ്രഹിയ്‌ക്കുന്നതായി സല്ലു വെളിപ്പെടുത്തിക്കഴിഞ്ഞു.
സല്‍മാന്‍ പറഞ്ഞത് അദ്ദേഹത്തന്റെ കാര്യമാണെന്നും അതെക്കുറിച്ച് തനിയ്‌ക്കൊന്നും പറയാനില്ലെന്നുമാണ് കത്രീനയുടെ ഈ വിഷയത്തിലുള്ള പ്രതികരണം.
സ്വകാര്യ ജീവിതത്തെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിളമ്പുന്നതില്‍ തനിയ്‌ക്ക് താത്‌പര്യമില്ലെന്നും കത്രീന വ്യക്തമാക്കിയിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications