രണ്‍ബീറിനെ കിട്ടാന്‍ 15 കോടി മുടക്കണം

ചിത്രം പുറത്തിറങ്ങുന്നതിനു മുമ്പേ രണ്‍ബീറിന്റെ പ്രകടനം നിരൂപകരുടെ പ്രശംസ നേടിയിരുന്നു. ആദ്യ വാരാന്ത്യത്തില്‍ റോക്ക്‌സ്റ്റാര്‍ 64 കോടി രൂപയാണ് വാരിയത്. എന്നാല്‍ തുടര്‍ദിനങ്ങളില്‍ ചിത്രത്തിന്റെ കളക്ഷനില്‍ കാര്യമായ ഇടിവ് നേരിട്ടിരുന്നു. അനുരാഗ് ബസുവിന്റെ ബര്‍ഫി, അയന്‍ മുഖര്‍ജിയുടെ യേ ജവാനി ഹായ് ദിവാനി എന്നീ ചിത്രങ്ങളാണ് രണ്‍ബീറിന്റേതായി പുറത്തിറങ്ങാനുള്ളത്.
ബോളിവുഡ് വാഴുന്ന 'ഖാന്‍'മാര്‍ 27കോടിയോളം പ്രതിഫലവും ലാഭവിഹിതവും കൈപ്പറ്റുന്നുണ്ട്. ഹൃതിക്ക് റോഷന്‍ 20 കോടിയും അജയ് ദേവ്ഗണ്‍ 18 കോടിയുമാണ് ഈടാക്കുന്നത്. പ്രതിഫലം 15 കോടിയായി ഉയര്‍ത്തുന്നതിലൂടെ ബോളിവുഡിലെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്കാണ് റോക്ക് സ്റ്റാര്‍ രണ്‍ബീറും നീങ്ങുന്നത്.


Click it and Unblock the Notifications