»   » രത്തനെ മോഹിച്ചെത്തുന്നത് 54000 പേര്‍

രത്തനെ മോഹിച്ചെത്തുന്നത് 54000 പേര്‍

Posted By:
Subscribe to Filmibeat Malayalam
Ratan Rajput
മിനി സ്‌ക്രീനിലെ സൂപ്പര്‍താരമായ രത്തന്‍ രാജ്പുത്തിനെ മോഹിച്ചെത്തുന്നത് അമ്പത്തിനാലായിരം പേര്‍. കൃത്യമായി പറഞ്ഞാല്‍ 54 863 പേരാണ് രത്തനെ വിവാഹം കഴിയ്ക്കാന്‍ താത്പര്യപ്പെടുന്നത്. ഇമാജിന്‍ ടിവിയിലെ റിയാലിറ്റി ടിവി സ്വയംവരമായ 'രത്തന്‍ കാ രിഷ്ത'യിലാണ് അരലക്ഷത്തിലധികം പേര്‍ പങ്കെടുക്കുന്നത്.

ഇതോടെ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച രാഖി കാ സ്വയംവറിനെയും രത്തന്‍ കടത്തിവെട്ടുകയാണ്. ഷോയില്‍ പങ്കെടുത്ത് രത്തനെ വിവാഹമാലോചിയ്ക്കുന്നവര്‍ ചില്ലറക്കാരല്ല, ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, പ്രൊഫസര്‍മാര്‍, എഞ്ചിനീയര്‍മാര്‍, ബിസ്സിനസ്സുകാര്‍ എന്നിങ്ങനെ സമൂഹത്തിന്റെ എല്ലാ മേഖകളിലും ഉള്ളവര്‍ രത്തനെ വിവാഹമാലോചിയ്ക്കുന്നവരുടെ കൂട്ടത്തിലുണ്ട്.

പിന്തുണയ്ക്കുന്നവരോട് നന്ദി പറയാന്‍ രത്തന് യാതൊരു മടിയുമില്ല, നല്ലൊരു ജീവിതപങ്കാളിയെ ഷോയിലൂടെ കണ്ടെത്താമെന്ന വിശ്വാസവും നടിയ്ക്കുണ്ട്. രത്തന്റെ സ്വയംവരം ചാനലിന്റെ റേറ്റിങ് കൂട്ടുമെന്ന വിശ്വാസത്തിലാണ് ഇമാജിന്‍ ടിവി.

English summary
Television actress Ratan Rajput, who shot to fame portraying the character Laali in Zee TV's show 'Agle Janam Mohe Bitiya Hi Kijo', has received 54,863 wedding proposals on the show, 'Ratan Ka Rishta'.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam