»   »  ഇമ്രാന് സല്‍മാന്റെ 'ഫാന്‍ മാനേജ്‌മെന്റ് ക്ലാസ്'

ഇമ്രാന് സല്‍മാന്റെ 'ഫാന്‍ മാനേജ്‌മെന്റ് ക്ലാസ്'

Posted By:
Subscribe to Filmibeat Malayalam
salman-Imran
അടുത്ത കാലത്തായി സല്‍മാന്‍ ഖാന് ഇമ്രാന്‍ ഖാനോട് സ്‌നേഹം കൂടി വരികയാണ്. സ്‌നേഹം മൂത്ത് ഇമ്രാന്റെ പേഴ്‌സണല്‍ ഗാര്‍ഡിയനായി മാറിയിരിക്കുകയാണ് സല്‍മാന്‍.

ഡെല്‍ഹി ബെല്ലി എന്ന ചിത്രത്തിലെ അഭിനയത്തിന് ഇമ്രാനെ വാതോരാതെ പ്രശംസിക്കുകയെന്നതാണ് ഇപ്പോള്‍ സല്‍മാന്റെ പ്രധാന പണി. എന്നാല്‍ ഇമ്രാന് ഫാന്‍സിനെ എങ്ങനെ 'ഹാന്‍ഡില്‍' ചെയ്യണമെന്നറിയില്ലെന്ന് സല്‍മാന്‍ കണ്ടുപിടിച്ചു. ഇമ്രാന്‍ സ്വകാര്യത ഇഷ്ടപ്പെടുന്നയാളാണ്. അതുകൊണ്ടു തന്നെ തന്റെ ട്വിറ്റര്‍ അക്കൗണ്ടു പോലും ഇമ്രാന്‍ ഡിലീറ്റ് ചെയ്തു. എന്നാല്‍ ഫാന്‍സിനെ ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തിയാല്‍ മാത്രമേ സിനിമാരംഗത്ത് പിടിച്ചു നില്‍ക്കാനാകൂ എന്ന് സല്‍മാന്‍ ഇമ്രാനെ ഉപദേശിക്കുകയുണ്ടായത്രേ.

എന്നാല്‍ 'തിയറി' കൊണ്ടു മാത്രം കാര്യമില്ലെന്നു മനസ്സിലാക്കിയിട്ടാകണം ഞായറാഴ്ച രാത്രി ബാന്ദ്രയിലുള്ള തന്റെ വീട്ടിലേയ്ക്ക് സല്ലു ഇമ്രാനെ ക്ഷണിച്ചു. തന്റെ വീടിനു മുന്നില്‍ തടിച്ചു കൂടിയ ആരാധകരെ താന്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് ഇമ്രാനു കാണിച്ചു കൊടുക്കുകയായിരുന്നു സല്‍മാന്റെ ലക്ഷ്യം. എന്നാല്‍ ഭാര്യ അവന്തികയുടെ ബര്‍ത്ത് ഡേ ആഘോഷത്തിലായിരുന്നു ഇമ്രാന്‍ ഖാന്‍. വരാന്‍ കഴിയില്ലെന്ന് ഇമ്രാന്‍ സല്‍മാനെ അറിയിച്ചു.

എന്നാല്‍ വിട്ടുകൊടുക്കാന്‍ സല്‍മാന്‍ തയ്യാറായിരുന്നില്ല. നേരെ ഇമ്രാന്റെ വീട്ടിലെത്തി ഇമ്രാനെ ബാന്ദ്രയിലെ തന്റെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു വന്നു. വീടിനു മുന്നില്‍ തടിച്ചു കൂടിയ ഫാന്‍സിനെ കാണിച്ചു കൊടുത്തു. മാത്രമല്ല ഫാന്‍സിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വിശദമായ ക്ലാസും എടുത്തെന്നാണ് കേള്‍വി. എന്തായാലും ബോളിവുഡിലെ മസില്‍മാന്റെ ഉപദേശം ഇമ്രാന്‍ തള്ളിക്കളയില്ലെന്നു കരുതാം.

English summary

 Salman Khan seems to have developed a fondness for young Imran Khan. having appreciated the young Khan and his film Delhi Belly on public forums, Salman has now decided to be Imran's personal guardian angel.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam