»   » ട്വിറ്റര്‍ ഉപേക്ഷിച്ച് ഷാരൂഖ് ഫേസ്ബുക്കില്‍

ട്വിറ്റര്‍ ഉപേക്ഷിച്ച് ഷാരൂഖ് ഫേസ്ബുക്കില്‍

Posted By:
Subscribe to Filmibeat Malayalam
Shahrukh Khan joins Facebook leaving Twitter
എട്ട് ലക്ഷത്തോളം വരുന്ന ട്വിറ്റര്‍ ആരാധകരെ കൈവിട്ട് ഷാരൂഖ് സൈബര്‍ലോകത്തെ പുതിയ മേച്ചില്‍പ്പുറങ്ങളിലേക്ക്. സോഷ്യല്‍ നെറ്റ് വര്‍ക്കിങ് രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഫേസ്ബുക്കിലേക്കാണ് ബോളിവുഡിന്റെ കിങ് ചേക്കേറിയിക്കുന്നത്.

തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പലരും മോശം കമന്റുകള്‍ എഴുതുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ട്വീറ്റിങ് ഉപേക്ഷിയ്ക്കാന്‍ ഷാരൂഖ് തീരുമാനിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ബോളിവുഡിന്റെ ഇതിഹാസചിത്രമായ മുഗള്‍ ഇ അസമിനെക്കുറിച്ചുള്ള 22 മിനിറ്റ് ഡോക്യുമെന്ററിയുടെ ഓണ്‍ലൈന്‍ പ്രീമിയറിനോടനുബന്ധിച്ചാണ് ഷാരൂഖ് ഫേസ്ബുക്ക് പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഹി്‌നദിയിലെ ക്ലാസിക് ചിത്രങ്ങള്‍ പ്രചരിപ്പിയ്ക്കാനും സൂക്ഷിയ്ക്കാനുമുള്ള ഒരു വേദിയായി തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വിനിയോഗിക്കാന്‍ ഷാരൂഖിന് പദ്ധതിയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

കാര്യങ്ങള്‍ ഇവിടെയും തീരുന്നില്ല ബോളിവുഡ് ബാദ്ഷയുടെ ഡോണ്‍2, രാ വണ്‍ തുടങ്ങിയ ചിത്രങ്ങളുടെ പ്രചാരണവേദിയായും ഫേസ്ബുക്കിനെ മാറ്റാന്‍ ഷാരൂഖ് ആലോചിയ്ക്കുന്നുണ്ട്.

English summary
Finally, the King landed on the new territory. Leaving more than 8 lakh followers on Twitter, Bollywood Badshah, Shahrukh Khan, joined the world's largest social networking website Facebook.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam