»   » ആരാധകരെ കാണാന്‍ ഷാരൂഖ് കൊച്ചിയില്‍

ആരാധകരെ കാണാന്‍ ഷാരൂഖ് കൊച്ചിയില്‍

Posted By:
Subscribe to Filmibeat Malayalam
Sharukh Khan
ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖ് ആരാധകരെ കാണാന്‍ കൊച്ചിയിലെത്തുന്നു. എസ്ആര്‍കെ ഫാന്‍സ് കേരളയുടെ അഞ്ചാം വാര്‍ഷികാഘോങ്ങളുടെ ഭാഗമായാണ് താരരാജാവിന്റെ വരവ്.

കൊച്ചിയിലെത്തുന്ന താരത്തിന്റെ സാന്നിധ്യത്തില്‍ ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ഫാന്‍സ് അസോസിയേഷന്‍ സംഘടിപ്പിയ്ക്കുന്നത്. പത്ത് നിര്‍ദ്ധന യുവതികളുടെ വിവാഹവും ചികിത്സയില്‍ കഴിയുന്ന ക്യാന്‍സര്‍ രോഗികള്‍ക്ക് മരുന്നുകള്‍ നല്‍കിയുമാണ് എസ്ആര്‍കെ ആരാധകര്‍ സംഘടനയുടെ വാര്‍ഷികം ആഘേഷിയ്ക്കുന്നത്.

തങ്ങളുടെ പ്രിയതാരത്തിന് വന്‍ സ്വീകരണം ഒരുക്കാനും ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ തീരുമാനിച്ചിട്ടുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam