തടികൂടി; വിദ്യയ്ക്ക് 150 ടേക്ക്

ചിത്രത്തിന്റെ ഫോട്ടോഷൂട്ടിനിടെ തുഷാര്‍ വിദ്യയെ എടുത്തു പൊക്കുന്ന ഒരു രംഗമുണ്ടായിരുന്നു. ഇത് ചിത്രീകരിക്കാന്‍ ഏതാണ്ട് മൂന്ന് മണിക്കൂര്‍ സമയമെടുത്തത്രേ. ഷൂട്ടിങ് വൈകാന്‍ കാരണം മറ്റൊന്നുമല്ല, വിദ്യയ്ക്ക് തടി കൂടിയതിനാല്‍ തുഷാറിന് അവരെ എടുത്തു പൊക്കാനാവുന്നില്ല. ഒടുവില്‍ 150 ടേക്ക് എടുത്തതിന് ശേഷമാണ് ഈ രംഗം ചിത്രീകരിക്കാനായത്.
സില്‍ക്ക് സ്മിതയുടെ ജീവിതത്തെ ആധാരമാക്കി നിര്‍മ്മിച്ച ചിത്രത്തില്‍ അഭിനയിക്കാനായി വിദ്യ തനിയ്ക്കു ലഭിച്ച മറ്റു പല ചിത്രങ്ങളും വേണ്ടെന്നു വച്ചു. ഡേര്‍ട്ടിപിക്ചറിലെ തന്റെ ഗ്ലാമര്‍ പ്രകടനത്തിന്റെ പേരില്‍ വിമര്‍ശനമേറ്റു വാങ്ങുമ്പോഴും സില്‍ക്കിന്റെ ജീവിതം തന്നിലൂടെ വെള്ളിത്തിരയിലെത്തിയതില്‍ ആഹ്ലാദിക്കുകയാണ് വിദ്യ


Click it and Unblock the Notifications