For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കോടികളുണ്ടോ താരങ്ങള്‍ വിവാഹത്തിനെത്തും

  By Staff
  |

  വിവാഹം കൊഴുപ്പിക്കാന്‍ ഇഷ്ടതാരത്തിന്റെ സാന്നിദ്ധ്യം, വിവാഹത്തിനായി നമ്മള്‍ ക്ഷണിച്ചുവരുത്തിയവര്‍ക്ക്‌ കൈ കൊടുക്കുകയും നേര്‍ത്ത പാട്ടിനൊപ്പം വേദിയില്‍ ചുവടുവയ്‌ക്കുകയും ചെയ്യുന്ന ഇഷ്ടതാരം...... ഇടയ്‌ക്കെപ്പോഴെങ്കിലും ഇങ്ങനെയൊന്നു സങ്കല്‍പ്പിക്കാറുണ്ടോ.

  ഇതൊക്കെ വെറുമൊരു സ്വപ്‌നമല്ലേയെന്നോര്‍ത്ത്‌ തള്ളിക്കളയണ്ട. വിവാഹച്ചെലവിനുള്ളത്‌ മാറ്റിവച്ച്‌ കയ്യില്‍ ഒരു ഒരു കോടിരൂപയുണ്ടെങ്കില്‍ നിങ്ങള്‍ക്ക്‌ സ്വന്തം വിവാഹത്തിന്‌ കിം ഖാനെത്തന്നെ കൊണ്ടുവരാം. എന്നാല്‍ ഖാന്‍ വിവാഹപ്പാര്‍ട്ടിയില്‍ ഒന്നു നൃത്തം ചെയ്യണമെന്നാണ്‌ ആഗ്രഹമെങ്കില്‍ ചെലവ് പത്തുകോടിയിലേ നില്‍ക്കൂ.

  ഖാന്‍ തന്നെ വേണമെന്നില്ല മറ്റ്‌ താരങ്ങളാരെങ്കിലും മതിയെന്നാണെങ്കില്‍ ഇതിന്‌ തയ്യാറായി ഒട്ടേറെ താരങ്ങള്‍ ബോളിവുഡിലുണ്ട്‌. സെലിന ജെയ്‌റ്റ്‌ലി, മലൈക അറോറ ഖാന്‍, ദിയ മിര്‍സ, ഇഷ കോപ്പികര്‍, രാഖി സാവന്ത്‌ അങ്ങനെ നടികളുടെ ഒരു നിരതന്നെ കല്യാണവിരുന്നുകളില്‍ പങ്കെടുക്കാന്‍ തയ്യാറായി നില്‍പ്പുണ്ട്‌.

  ഇവരൊക്കെ ഈയിലെടെ സ്വന്തം പ്രതിഫലത്തുക ഉയര്‍ത്തുകയും ചെയ്‌തിട്ടുണ്ട്‌. പത്തുലക്ഷം രൂപയാണ്‌ ഇവരെല്ലാം ഇപ്പോള്‍ വാങ്ങിയ്‌ക്കുന്നത്‌. പത്തുലക്ഷം ചെലവാക്കിയാലെന്താ ഖാനെ തൊടുമ്പോഴുള്ള കൈപൊള്ളലൊഴിവാക്കി വിവാഹം പൊടിപൊടിക്കുകയും ചെയ്യാം.

  ഇതിലും ചാര്‍ജ്‌ കുറഞ്ഞ രണ്ടാംനിര താരങ്ങളെയും ലഭ്യമാണ്‌. കൊയ്‌ന മിത്ര, ഷെഫാലി സരിവാല, പ്രിതി ജാന്‍ഗിയാനി, പായല്‍ രോഹട്ടഗി, നേഹ കക്കാര്‍, മന്ദിര ബേഡി ഇവരൊക്കെ ഒരു പക്ഷേ നിങ്ങളെ പോക്കറ്റില്‍ ഒതുങ്ങിയേയ്‌ക്കും 500,000 മുതല്‍ 700,000 രൂപവരെമാത്രമേ ഇവരൊക്കെ വിവാഹപാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ കൂലി വാങ്ങുന്നുള്ളു. എല്ലാവരും എട്ടരമിനിറ്റോളം നൃത്തം ചെയ്യുകയും ചെയ്യും.

  ഇത്തരത്തില്‍ താരങ്ങളെ വിവാഹപ്പാര്‍ട്ടിയ്‌ക്കെത്തിക്കാന്‍ ഇടനിലയായി പ്രവര്‍ത്തിക്കുന്ന ഇവന്റ്‌ മാനേജ്‌മെന്റ്‌ കമ്പനികളും ഇപ്പോള്‍ സജീവമാണ്‌. താരങ്ങളെ മാത്രമല്ല ഗായകരെയും കമ്പനികള്‍ ആവശ്യക്കാര്‍ക്കായി ഏര്‍പ്പാടാക്കിക്കൊടുക്കുന്നുണ്ട്‌. ഒരു മുപ്പത്‌ ലക്ഷം രൂപ നല്‍കാനുണ്ടെങ്കില്‍ ധൈര്യമായി സോനുനിഗത്തിനെ ആവശ്യപ്പെടാം.

  ബാംഗ്ലൂര്‍, മുംബൈ, നഗരങ്ങളില്‍ ഈ രീതി ഇപ്പോള്‍ കൂടുതല്‍ പ്രചാരം നേടിവരുകയാണ്‌. ഇവന്റ്‌ ഓര്‍ഗനൈസര്‍മാര്‍ നേരിട്ട്‌ പ്രത്യേക ക്ഷണം നല്‍കുകയാണെങ്കില്‍ കപില്‍ ദേവ്‌, യുവരാജ്‌ സിംഗ്‌ തുടങ്ങിയ ക്രിക്കറ്റ്‌ താരങ്ങളെ വരെ വവാഹപ്പന്തലില്‍ അണിനിരത്താന്‍ കഴിയുമത്രേ.

  ഷാരൂഖിന്‍റെ ചിത്രമായ ചക് ദേ ഇന്ത്യയിലെ ഹോക്കിടീമിനെ മൊത്തം വേണമെങ്കില്‍ നിങ്ങള്‍ക്ക് സ്വന്തം വിവാഹപ്പന്തലില്‍ എത്തിയ്ക്കാം ഒപ്പം കാശുകുറഞ്ഞവര്‍ക്ക് ആശ്വാസമായി റിയാലിറ്റി ടിവി ഷോകളിലെ താരങ്ങളെയും ലഭ്യമാണ്.

  വെറുതെ അതിഥികള്‍ക്ക്‌ കൈ കൊടുക്കുന്നതിനും പാട്ടിനൊപ്പം നൃത്തം വെയ്‌ക്കുന്നതിനും പാടിക്കൊണ്ട്‌ നൃത്തം വയ്‌ക്കുന്നതിനുമെല്ലാം പ്രത്യേകം പ്രത്യേകം പ്രതിഫലം നല്‍കേണ്ടതുണ്ട്‌. എങ്കിലും ഇപ്പോള്‍ വിവാഹങ്ങള്‍ ഒരു ചടങ്ങെന്നതില്‍ക്കവിഞ്ഞ്‌ ആഡംബരം നിറഞ്ഞ ആഘോഷങ്ങളായി മാറുമ്പോള്‍ ആളുകള്‍ ഇത്തരം കാര്യങ്ങള്‍ക്ക്‌ പണം ചെലവാക്കാന്‍ മടിക്കുന്നില്ലെന്നാണ്‌ മുന്‍ നിര ഇവന്റ്‌മാനേജ്‌മെന്റ്‌ കമ്പനിക്കാര്‍ പറയുന്നത്‌.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X