20 വർഷങ്ങൾക്ക് ശേഷം അതേ സ്വിംസ്യൂട്ടിൽ! നടിയുടെ മാൽദിവസ് ചിത്രങ്ങൾ വൈറൽ
സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് നടി ഗുൽ പനാഗിന്റെ ചിത്രങ്ങളാണ്. മകനോടൊപ്പം മാലി ദ്വീപിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങളായ താരം പങ്കുവെച്ചിരിക്കുന്നത്. . താരത്തിന്റെ ചിത്രം പ്രേക്ഷകരുടെ ഇടയിൽ ഏറെ ആകാംക്ഷ സൃഷ്ടിച്ചിട്ടുണ്ട് .

ഇയർ ചലഞ്ച് സമൂഹമാധ്യമങ്ങളിൽ വൻ ചർച്ച വിഷയമായിരുന്നു. പ്രേക്ഷകരെ പോലെ താരങ്ങളും തങ്ങളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു, പലതാരങ്ങളുടേയും രൂപ മാറ്റം പ്രേക്ഷകരെ അത്ഭതപ്പെടുത്തിയിരുന്നു. അന്നും ഇന്നും ഒരുപോലെ. ഇപ്പോഴിത ഗുൽ പനാഗിന്റെ ചിത്രം കണ്ട് ഞെട്ടി നിൽക്കുകയാണ് പ്രേക്ഷകർ.
മാലി സന്ദർശിച്ച രണ്ട് ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. 1999 ൽ മാലിയിൽ നിന്നെടുത്ത ചിത്രങ്ങളും 2019 ലെ അവധി ആഘോഷ ചിത്രവുമാണ് താരം സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുന്നത്. പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ഒരു സംഭവം. അന്നും ഇന്നും താരം ഒരുപോലെ തന്നെയെന്നുള്ളതാണ്. ചിത്രത്തിന് പോസ് ചെയ്തിരിക്കുന്ന സ്ഥലം ഉൾപ്പെടെ ധരിച്ചിരിക്കുന്ന വസ്ത്രം പോലും ഒരുപോലെയാണ്. 20 വർഷങ്ങൾക്ക് ശേഷം വീണ്ടും മാലി ദ്വീപിൽ എന്ന് കുറിച്ചു കൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.


Click it and Unblock the Notifications











