ഇരുപത് വര്‍ഷം കൊണ്ട് ഐശ്വര്യ റായിക്ക് വന്ന മാറ്റങ്ങള്‍! സാരിയിൽ വ്യത്യസ്ത പരീക്ഷിച്ച നടി
ഐശ്വര്യ റായിയോളം ഇന്ത്യന്‍ സിനിമയില്‍ സാധ്വീനം ചെലുത്തിയ മറ്റൊരു നടിയില്ലെന്ന് വേണം പറയാന്‍. 25 വര്‍ഷത്തിന് മുകളിലായി ഐശ്വര്യ റായി തന്റെ സൗന്ദര്യവും കഴിവുമെല്ലാം പ്രയോജനപ്പെടുത്തി പ്രശസ്തിയില്‍ ജീവിക്കുന്നു. കഴിഞ്ഞ ദിവസം അമിതാഭ് ബച്ചന്റെ കുടുംബത്തില്‍ കൊവിഡ് 19 ബാധിച്ചതോടെ ആരാധകരും ആശങ്കയിലായിരുന്നു. അമിതാഭ് ബച്ചനും അഭിഷേകിനും പിന്നാലെ ഐശ്വര്യ റായിയ്ക്കും മകള്‍ ആരാധ്യക്കും കൊറോണ പോസിറ്റീവ് ആവുകയായിരുന്നു. താരങ്ങളുടെ ആരോഗ്യം തൃപ്തികരമാണെന്നാണ് അറിയുന്നത്.
വൈകാതെ എല്ലാവരും സജീവമാകുമെന്നും വ്യക്തമാണ്. അതേ സമയം ഐശ്വര്യ റായിയെ കുറിച്ചുള്ള ഓരോ കാര്യങ്ങളും വീണ്ടും വൈറലായി കൊണ്ടിരിക്കുകയാണ്. 2000 മുതല്‍ 2020 വരെയുള്ള കാലഘട്ടം എടുത്ത് നോക്കുകയാണെങ്കില്‍ നടിയുടെ സിനിമകളിലും വ്യക്തി ജീവിതത്തിലും വസ്ത്രധാരണത്തിലും വരെ വന്ന മാറ്റങ്ങളാണ് ഏറ്റവും ശ്രദ്ധേയമാവുന്ന കാര്യങ്ങള്‍.

മോഡലിങ് രംഗത്ത് നിന്നും വളര്‍ന്ന് മിസ് വേള്‍ഡ് പട്ടം സ്വന്തമാക്കിയതോടെയാണ് ഐശ്വര്യ റായി തന്റെ വിജയഗാഥ തുടങ്ങുന്നത്. 1994 ല്‍ കേവലം 21 വയസുള്ളപ്പോഴായിരുന്നു മിസ് വേള്‍ഡ് മത്സരത്തില്‍ ഐശ്വര്യ വിജയിക്കുന്നത്. പില്‍ക്കാലത്ത് ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയായി ഐശ്വര്യ മാറി. 1997 ല്‍ മണിരത്‌നം സംവിധാനം ചെയ്ത ഇരുവര്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് പ്രവേശിച്ചു. ശേഷം ബോളിവുഡില്‍ അഭിനയിച്ച് തുടങ്ങിയതോടെ മുന്‍നിര നായികയായി മാറി. ഇപ്പോള്‍ അഭിഷേക് ബച്ചന്റെ മകളും ആരാധ്യയുടെ അമ്മയുമായി കഴിയുകയാണ് നടി.

കഴിഞ്ഞ കുറച്ച് കാലങ്ങളായി സിനിമയില്‍ അത്ര സജീവമല്ലെങ്കിലും ലോകം മുഴുവനുമുള്ള സ്ത്രീകളുടെ സൗന്ദര്യത്തിന്റെ പ്രതീകമായി ഇപ്പോഴും ഐശ്വര്യയുടെ പേരുണ്ട്. ബോളിവുഡിലെ ഏറ്റവും സുന്ദരിയായ ഐശ്വര്യ തുടക്ക കാലത്ത് ഫാഷനില്‍ ഏറെ ശ്രദ്ധിച്ചിരുന്നു. മറ്റ് നടിമാരെക്കാളും സാരിയിലും മേഡേണ്‍ വസ്ത്രങ്ങളിലുമെല്ലാം പുതിയൊരു തരംഗമുണ്ടാക്കാനും നടിയ്ക്ക് സാധിച്ചിരുന്നു. ഇരുവര്‍ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി ഒരു നാട്ടിന്‍പുറത്തുകാരിയായിട്ടാണ് അഭിനയിച്ചത്. പരമ്പരാഗതമായ സാരിയും സിന്ദൂരവുമൊക്കെ അണിഞ്ഞ് എത്തിയെങ്കില്‍ പിന്നീടത് മാറി.
Recommended Video

തമിഴില്‍ തന്നെ ജീന്‍സ് എന്ന ചിത്രത്തിലൂടെ വലിയ സാമ്പത്തിക വിജയം സ്വന്തമാക്കിയതിന് ശേഷമായിരുന്നു ഐശ്വര്യ റായി ബോളിവുഡില്‍ അഭിനയിക്കുന്നത്. സഞ്ജയ് ലീല ബാന്‍സാലിയുടെ ഹം ദില്‍ ദേ ചുകേ സനം എന്ന സിനിമയും അതിന് ശേഷം ഇതേ ടീമിനൊപ്പം അഭിനയിച്ച ദേവദാസ് എന്ന ചിത്രവും വലിയ വിജയമായിരുന്നു. ഈ രണ്ട് സിനിമകൡലൂടെ മികച്ച നടിയ്ക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ഐശ്വര്യ നേടിയിരുന്നു. ഹം ദില്‍ ദേ ചുകേ സനം ല്‍ സാരി വിവാഹശേഷം ഭാര്യമാര്‍ ഉടുക്കുന്ന മേഡേണ്‍ സാരികളായിരുന്നു ഐശ്വര്യയുടെ വേഷം.

സിനിമകളില്‍ മാത്രമല്ല ചില പാര്‍ട്ടികളിലും പൊതുപരിപാടികളിലുമെല്ലാം സാരി ഉടുത്ത് ഐശ്വര്യ എത്താറുണ്ടായിരുന്നു. കേരള സാരിയില്‍ അതീവസുന്ദരിയായി മുല്ലപൂവൊക്കെ ചൂടി നില്‍ക്കുന്ന നടിയുടെ ചിത്രങ്ങള്‍ ഇന്നും വൈറലാണ്. അതിനൊപ്പം മേഡേണ്‍ സാരി ഉടുക്കുമ്പോള്‍ അതിനനുസരിച്ച് ലുക്ക് മാറ്റാന്‍ ഐശ്വര്യ റായിക്ക് സാധിക്കാറുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതലുള്ള ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാവുന്ന കാര്യങ്ങളാണിത്. അഭിഷേക് ബച്ചനുമായിട്ടുള്ള വിവാഹ ദിവസത്തെ സാരിയായിരുന്നു മറ്റൊരു പ്രത്യേകത. സ്വർണ നൂലുകൾ കൊണ്ടായിരുന്നു വിവാഹത്തിന് ഐശ്വര്യ റായി ഉടുത്ത സാരി നെയ്തെടുത്തത്.

ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും പ്രധാന്യം കൊടുക്കാറുള്ള ഐശ്വര്യ റായി ദീപാവലി അടക്കമുള്ള ദിവസങ്ങള്‍ വലിയ ആഘോഷമാക്കി മാറ്റാറുണ്ട്. അവിടെയും മൂല്യങ്ങളൊന്നും ചോരാതെ കുടുംബത്തിനൊപ്പം ചിട്ടകള്‍ക്കനുസരിച്ചുള്ള വേഷത്തിനാണ് മുന്‍തൂക്കം കൊടുക്കാറുള്ളത്. മകള്‍ ആരാധ്യയും അതുപോലെ വളര്‍ത്താന്‍ ഐശ്വര്യ ശ്രമിക്കാറുണ്ട്. അമ്പലങ്ങളിലും മറ്റ് വിശേഷ ചടങ്ങുകള്‍ക്കുമെല്ലാം വസ്ത്രധാരണത്തിനുള്ള പ്രധാന്യം പലപ്പോഴും ചിത്രങ്ങളിലൂടെ ഐശ്വര്യ വ്യക്തമാക്കാറുണ്ട്.


Click it and Unblock the Notifications