ഷാരൂഖ് ഖാന്റെ നായികയാകാന്‍ മോളിക്കരടി
ഷാരൂഖ് ഖാന്റെ നായികയാകാന്‍ മോളിക്കരടി
ഷാരൂഖ് ഖാന്‍ അഭിനയിക്കന്ന ചിത്രത്തില്‍ ആരെയായിരിക്കും നിങ്ങള്‍ നായികയായി പ്രതീക്ഷിക്കുക. ഐശ്വര്യാ റായി, ജൂഹി ചൗള, കരിഷ്മ കപൂര്‍, റാണി മുഖര്‍ജി... ഇനി ഒരു പക്ഷേ കാജോല്‍ തന്നെ വീണ്ടും.... പട്ടിക അങ്ങനെ നീളുകയാണ്.
എന്നാല്‍ മോളി എന്ന ഒരു പുതിയ നായിക ഷാരൂഖിന് കൂട്ടായെത്തുന്നു. മോളി ആരാണെന്നല്ലേ..? ധാന്യാഹാര നിര്‍മ്മാതാക്കളായ കെല്ലോഗ്സിന്റെ അനിമേറ്റഡ് താരം...! മോളി എന്ന കരടിക്കുട്ടി... അതെ. മോളിയോടൊപ്പം അഭിനയിക്കാന്‍ ഷാരൂഖ് ഖാന്‍ കരാറില്‍ ഒപ്പിട്ടുകഴിഞ്ഞു.
ബോളിവുഡില്‍ പ്രണയത്തിനും സൗഹൃദത്തിനും പുതിയ പരിവേഷം നല്‍കിയ ഷാരൂഖിന് മോളി നായികയായെത്തുമ്പോള്‍ ഉണ്ടാകുന്ന ട്രെന്‍ഡ് എന്താവുമെന്ന് വ്യക്തമല്ല.
ക്രെസ്റ് കമ്യൂണിക്കേഷന്‍ നിര്‍മ്മിക്കുന്ന ചിത്രം ആദ്യം ഹിന്ദിയില്‍ ആണ് പുറത്തിറങ്ങുക. പിന്നീട് ചിത്രം മറ്റു ഭാഷകളിലേക്ക് ഡബ് ചെയ്യും. ചിത്രത്തിന് 17 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.
അനിമേഷന്‍ കഥാപാത്രങ്ങളും ജീവിക്കുന്ന കഥാപാത്രങ്ങളും ഒരുമിച്ചഭിനയിക്കുന്ന ആദ്യ ഹിന്ദിചിത്രമായിരിക്കും ഇത്. അനിമേറ്റഡ് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും അഭിനേതാക്കളും ഒന്നിച്ച ലോകത്തിലെ ആദ്യ സിനിമ ഹൂഫ്രെയിംഡ് റോജര്‍ റാബിറ്റ് ആണ്.
ഇനി ഇന്ത്യയിലേക്കും ഇതെത്തുകയാണ്. ഷാരൂഖ് ഖാന്റെ ജീവിതത്തില്‍ ഒരു നാഴികക്കല്ലായിക്കൊണ്ട്.


Click it and Unblock the Notifications