വിനീത് ബോളിവുഡില്‍

By Staff

ജഗദീഷിനെയും ഇന്നസെന്റിനെയും ബോളിവുഡിലെത്തിച്ച സംവിധായകനാണ് പ്രിയദര്‍ശന്‍. ഇവര്‍ക്ക് പിന്നാലെ വിനീതിനെയും പ്രിയദര്‍ശന്‍ ബോളിവുഡിന് പരിചയപ്പെടുത്തുന്നു.

ജഗദീഷും ഇന്നസെന്റും തങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ തമാശ വേഷങ്ങള്‍ ചെയ്യാനാണ് ഹിന്ദിയിലെത്തിയത്. വിനീതിന് ഏറ്റവും അനുയോജ്യമായ വേഷമേതാണ്? നര്‍ത്തകന്റെയും കലാകാരന്റെയും വേഷങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചിട്ടുള്ള നടനാണ് ഒരു നര്‍ത്തകന്‍ കൂടിയായ വിനീത്. നൃത്തത്തില്‍ പ്രാവീണ്യമുള്ള നടന്‍ എന്ന നിലയിലാണ് വിനീത് ബോളിവുഡിലെത്തുന്നത്.

മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്കായ ഭൂല്‍ ഭുലയ്യയിലൂടെയാണ് പ്രിയദര്‍ശന്റെ ഹിന്ദി പ്രവേശനം. മണിച്ചിത്രത്താഴിലെ രാമനാഥന്‍ എന്ന കവിയുടെ വേഷമാണ് ഹിന്ദിയില്‍ വിനീത് അവതരിപ്പിക്കുന്നത്. ഹിന്ദി ചിത്രത്തില്‍ ശരത് എന്ന് ഈ കഥാപാത്രത്തിന് പേര് മാറുന്നു. ചിത്രത്തിന്റെ ക്ലൈമാക്സില്‍ ഏറെ നിര്‍ണായകമായ നൃത്തരംഗം മുന്നില്‍ കണ്ടാണ് പ്രിയദര്‍ശന്‍ ഈ വേഷം വിനീതിനെ ഏല്പിച്ചിരിക്കുന്നത്.

മണിച്ചിത്രത്താഴിന്റെ കഥയെ ആസ്പദമാക്കി തമിഴില്‍ ഒരുക്കിയ രജനീകാന്ത് ചിത്രം ചന്ദ്രമുഖിയിലും ഈ വേഷം വിനീതാണ് ചെയ്തത്. മണിച്ചിത്രത്താഴിന്റെ കഥയില്‍ നിന്ന് പല മാറ്റങ്ങളോടെയും ഒരുക്കിയ ചന്ദ്രമുഖിയില്‍ വിനീത് കവിക്കു പകരം നര്‍ത്തകനായിരുന്നു. എന്നാല്‍ ഭൂല്‍ ഭുലയ്യയില്‍ ഈ കഥാപാത്രം മണിച്ചിത്രത്താഴിലേതു പോലെ കവി തന്നെയാണ്. ചിത്രത്തിലെ സാങ്കല്പിക രംഗത്തിലാണ് വിനീത് നര്‍ത്തകനായി പ്രത്യക്ഷപ്പെടുന്നത്.

മണിച്ചിത്രത്താഴില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രമായി ഭൂല്‍ ഭുലയ്യയില്‍ അക്ഷയ് കുമാറും ശോഭന അവതരിപ്പിച്ച കഥാപാത്രമായി വിദ്യാ ബാലനുമാണ് വേഷമിടുന്നത്. സുരേഷ് ഗോപി ചെയ്ത വേഷത്തില്‍ ഷൈനി അഹൂജയുമെത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X