മല്ലിക ഷെറാവത്തിന്‍റെ മുലക്കച്ച ലേലത്തിന്
മുംബൈ: ബോളീവുഡിലെ സെക്സ് ബോംബായ മല്ലിക ഷെറാവത്തിന്‍റെ വസ്ത്രം വേണമോ? മല്ലികയുടെ ആരാധകര്‍ക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടെങ്കില്‍ അത് സഫലമാക്കാന്‍ ഓണ്‍ലൈനില്‍ എത്തിയാല്‍ മതി.
ആപ് കാ സുരൂര്‍ എന്ന ചിത്രത്തില്‍ മല്ലിക ഒരു നൃത്തരംഗത്ത് അണിഞ്ഞ് അറേബ്യന്‍ വേഷമാണ് ഓണ്‍ലൈനില്‍ ലേലത്തില്‍ വച്ചിരിക്കുന്നത്. ബോളീവുഡിലെ പഴയകാല സ്വപ്ന റാണിയായിരുന്ന ഹെലന്‍ ഷോലെയില്‍ ആടിതിമിര്‍ത്ത് മെഹബൂബ, മെഹബൂബ.. എന്ന ഗാനം ഈ ആപ് കാ സുരൂറില്‍ പുനരാവിഷ്കരിച്ചപ്പോള്‍ മല്ലിക ധരിച്ച വസ്ത്രമാണ് ലേലത്തിനുളളത്.
സ്വന്തം വെബ് സൈറ്റ് വഴിയാണ് മല്ലിക വസ്ത്രം ലേലത്തിന് സമര്‍പ്പിച്ചിരിക്കുന്നത്. മല്ലികയുടെ ഓഫീഷ്യല്‍ വെബ്സൈറ്റായ മല്ലികഷെറാവത്ത്‌വൗഡോട്ട്‌കോമില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ ലേലത്തില്‍ പങ്കുചേരാനാകു.
എമറാല്‍ഡ് ഗ്രീന്‍ നിറത്തിലുള്ള മുലക്കച്ചയും അരയില്‍ ചിത്രപണി ചെയ്ത ഒരു കഷണം തുണിയുമാണ് ‘മെഹബൂബയില്‍’ മല്ലികയുടെ വേഷം. അറേബ്യന്‍ ജിപ്സികളെ അനുസ്മരിപ്പിക്കുന്ന വേഷം ആഷ്‌ലി റെബല്ലോ എന്ന വിഖ്യാത ഡിസൈനറാണ് തയ്യാറാക്കിയിരിക്കുന്നത്. ഗായകനും സംഗീത സംവിധായകനുമായ ഹിമേഷിന്‍റെ ആദ്യ ചിത്രമാണ് ‘ആപ് കാ സുരൂര്‍’.
ഒരു ലക്ഷം രൂപയാണ് ലേലത്തില്‍ പങ്കെടുക്കാനുള്ള ഏറ്റവും കുറഞ്ഞ തുക. ജൂലൈ ഒമ്പത് വരെ ലേലം തുടരും. ഇതിനോടകം തന്നെ നിരവധി ആരാധകര്‍ മല്ലികയുടെ വേഷത്തിന് വിലപറഞ്ഞു കഴിഞ്ഞു.
ഒരു മിനിറ്റിന് 15ലക്ഷം രൂപ എന്ന നിരക്കില്‍ ‘ആപ്കാ സുരൂരില്‍’ പത്തുമിനിറ്റ് അഭിനയിച്ചതിന് മല്ലിക ഒന്നര കോടിയാണ് ഈടാക്കിയത്. ഒരു മിനിറ്റിന് 15ലക്ഷം വീതം വാങ്ങുന്ന ബോളീവുഡിലെ ആദ്യ നടിയാണ് മല്ലിക.
1978ല്‍ ‘സൂപ്പര്‍മാനില്‍’ പത്തുമിനിറ്റ് പ്രത്യക്ഷപ്പട്ടതിന് മിനിറ്റിന് 1.4മില്യന്‍ ഡോളര്‍ വീതം ഈടാക്കിയ മര്‍ലിന്‍ ബ്രാന്‍റോയുടെ റെക്കാഡാണ് മല്ലികയക്ക് മുന്നില്‍ ഇപ്പോഴുള്ളത്.
ലേലത്തെ കുറിച്ചുളള കുടുതല്‍ വിവരങ്ങള്‍ക്ക് ചെയ്യുക.


Click it and Unblock the Notifications