മിഖ രാഖിയെ വീണ്ടും ചുംബിക്കുമോ?

By Staff

മുംബൈ: വരുന്ന പിറന്നാളിന്‌ രാഖിയെ 15 തവണ ചുംബിക്കുമെന്നാണ്‌ പോപ്പ്‌ ഗായകന്‍ മിഖയുടെ പുതിയ പ്രഖ്യാപനം.

സൂം ചാനലിലെ സാന്‍റ ആന്‍റ് ബാന്‍റ ന്യൂസ്‌ അണ്‍ലിമിറ്റഡ്‌ എന്ന പരിപാടിയിലാണ്‌ രാഖിയ്‌ക്ക്‌ ഞെട്ടലിന്‌ (അതോ സന്തോഷത്തിനോ?) ഇട നല്‍കുന്ന പ്രസ്‌താവന മിഖ പുറപ്പെടുവിച്ചത്‌. ഇനി വരുന്ന പിറന്നാള്‍ ദിനത്തില്‍ രാഖിയെ ചുംബനങ്ങള്‍ കൊണ്ട്‌ മൂടുമെന്നാണ്‌ മിഖയുടെ വെളിപ്പെടുത്തല്‍.

ഇത്‌ കേട്ട പരിപാടിയുടെ അവതാരകനായ സിദ്ധാര്‍ഥ്‌ കണ്ണന്‍ തന്നെ ഞെട്ടിപ്പോയി. അതേ കുറിച്ച്‌ മിഖ വാചാലനായപ്പോള്‍ വ്യാകുലത പ്രകടമായത്‌ സിദ്ധാര്‍ഥിന്റെ മുഖത്താണ്‌. ഇനി പരിപാടിയുടെ പേര്‌ മാറ്റി സാന്‍റ ആന്‍റ് ബാന്‍റ കണ്‍ഫെഷന്‍ അണ്‍ലിമിറ്റ്‌ഡ്‌ എന്നാക്കിയാലോ എന്ന്‌ ചിന്തയിലാണ്‌ പരിപാടിയുടെ നടത്തിപ്പുക്കാര്‍.

മിഖ അത്‌ പറഞ്ഞപ്പോള്‍ ഞാന്‍ ആകെ ഞെട്ടിപ്പോയി. എന്തായാലും പ്രശ്‌സതര്‍ ഞങ്ങളുടെ പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ മനസ്സ്‌ തുറക്കുന്നുവെന്നത്‌ സന്തോഷകരമാണ്‌. അവര്‍ ഇത്തരം വിവാദപരമായ വിവരങ്ങള്‍ നല്‍കുന്നുവെന്നതും വളരെ സന്തോഷകരം തന്നെ- കൊട്ടിഘോഷിക്കാന്‍ വകുപ്പുളള വാര്‍ത്ത കിട്ടിയ ആഹ്‌ളാദത്തില്‍ സിദ്ധാര്‍ഥ്‌ പറഞ്ഞു. .

മിഖയുടെ കഴിഞ്ഞ പിറന്നാള്‍ ആഘോഷവേളയില്‍ പങ്കെടുക്കാനെത്തിയ രാഖിയെ ഈ പോപ്പ്‌ ഗായകന്‍ കടന്നുപിടിച്ച അധരങ്ങളില്‍ ചുംബിച്ചത്‌ വന്‍ വിവാദത്തിനിടയാക്കിയിരുന്നു. അപ്രതീക്ഷിതമായി ലഭിച്ച ചുംബനത്തില്‍ ഞെട്ടിത്തരിച്ച പോയ രാഖിയെ വീണ്ടും കയറിപിടിച്ച മിഖ ഒരിക്കല്‍ കൂടി ചുംബിച്ചു.

ചുംബനത്തിനിടെ അധരങ്ങള്‍ രണ്ടുതവണയും കടിച്ചതായും ഈ കടന്നാക്രമണത്തിനിടെ തന്റെ കമ്മലുകള്‍ പൊട്ടിയതായും രാഖി പിന്നീട്‌ വെളിപ്പെടുത്തിയിരുന്നു. എന്തായാലും മിഖയുടെ പ്രവര്‍ത്തിയില്‍ ഒട്ടും സന്തുഷ്ടയാവാത്ത രാഖി മിഖയെ പോലീസ്‌ സ്‌റ്റേഷന്‍ കയറ്റിച്ചെ അടങ്ങിയുളളൂ.

ചുംബനത്തിന്‌ പകരമായി മിഖയ്‌ക്ക്‌ ഒരു ദിവസത്തെ ജയില്‍വാസം സമ്മാനിച്ച രാഖി അതേസമയം ടാക്ക്‌ ഷോകളിലും കരണ്‍ ജോഹറിന്റെ കോഫി വിത്ത്‌ കരണിലും പങ്കെടുക്കാന്‍ കിട്ടിയ അവസരം നന്നായി മുതലാക്കുകയും ചെയ്തു.

എന്തായാലും പുതിയ വാര്‍ത്ത കേട്ട രാഖി ഇത്തവണ മിഖയുടെ പിറന്നാളിന്‌ പങ്കെടുക്കുമോ, ചുംബനം സ്വീകരിക്കുമോ, പുതുപുത്തന്‍ വിവാദങ്ങള്‍ക്ക്‌ തിരികൊളളുത്തുമോ എന്നെല്ലാം കണ്ടറിയണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X