For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചുംബനത്തിന് ആയിഷയെ കിട്ടില്ല

  By Staff
  |

  പല ബോളിവുഡ് നടികളും സിനിമയില്‍ പിടിച്ചുനില്‍ക്കാനായി ഉടുത്തുണി വരെ ഊരിയെറിയാന്‍ തയ്യാറായുന്പോള്‍ ആയിഷാ ടാക്കിയയുടെ പുതിയ വെളിപ്പെടുത്തല്‍ ഹിന്ദിചലച്ചിത്ര ലോകം ഞെട്ടലോടെയാണ് ശ്രവിച്ചത്. ചുംബനരംഗങ്ങളില്‍ അഭിനയിക്കാന്‍ തന്നെ കിട്ടില്ലെന്നാണ് സുന്ദരി വെട്ടിതുറന്ന് പറഞ്ഞിരിക്കുന്നത്.

  നാഗേഷ് കുക്കുനൂറിന്‍റെ പുതിയ ചിത്രത്തിലാണ് ആയിഷ ചുംബനരംഗങ്ങള്‍ക്ക് വിട പറഞ്ഞിരിക്കുന്നത്. അതിന് കാരണക്കാരന്‍ മറ്റാരുമല്ല, ആയിഷയുടെ കാമുകനായ ഫര്‍ഹാന്‍ ആസ്മിയാണെന്നാണ് ബോളിവുഡിലെ പിന്നാന്പുറ സംസാരം.

  സിനിമ ചെയ്യാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ചുംബന രംഗത്തില്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് ഞാന്‍ നാഗേഷിനെ അറിയിച്ചത്. ആ രംഗമൊഴിച്ച് ബാക്കിയൊന്നും പ്രശ്നമല്ല.

  അനുരാഗ് കാശ്യപിന്‍റെ നോ സ്മോക്കിങ് എന്ന് ചിത്രത്തില്‍ ഒരു ചുംബനരംഗവും കിടപ്പറ രംഗവുമുണ്ടായിരുന്നു. എന്നെയോര്‍ത്ത് അനുരാഗ് അതില്‍ മാറ്റം വരുത്തി.

  ദോറിന് ശേഷം നാഗേഷ് എന്‍റെ നല്ല സുഹൃത്താണ്. എന്നാല്‍ പിടിവാശിക്കാരനാണ് നാഗേഷ്. അതുകൊണ്ട്.... ഇനിയെന്തെന്ന് ഉറപ്പില്ലാത്ത ആയിഷ ഇത്രയും പറഞ്ഞ് വിഷയം മാറ്റി.

  എന്നാല്‍ ഫര്‍ഹാനോ തന്‍റെ കുടുംബാഗങ്ങള്‍ക്കോ തന്‍റെയീ തീരുമാനവുമായി ഒരു ബന്ധവുമില്ലെന്നാണ് ആയിഷ പറയുന്നത്. എന്‍റെ മൂല്യങ്ങള്‍ ഇത്തരമൊരു രംഗം ചെയ്യുന്നതില്‍ നിന്ന് എന്നെ വിലക്കുന്നു. അശ്ലീല രംഗങ്ങള്‍ ചെയ്യുന്പോള്‍ അസ്വസ്ഥതയാണ് തോന്നുക.

  എന്‍റെ കുടുംബത്തോടൊപ്പം (ഫര്‍ഹാന്‍ ഉള്‍പ്പടെ) ഞാന്‍ അഭിനയിച്ച ചിത്രം കാണവേ, അതില്‍ ഞാന്‍ ചുംബിക്കുന്നത് കണ്ടാല്‍ എന്‍റെ മനസ്സ് അസ്വസ്ഥമാവും- ആയിഷ പറഞ്ഞു.

  തനിക്ക് കാമുകനുണ്ടെന്ന് വെളിപ്പെടുത്താനും ഈ സുന്ദരിയ്ക്കു് മടിയില്ല. പലരും കാമുകന്മാരെ നല്ല സുഹൃത്തുക്കളായി തളളിപറയുന്പോള്‍ ആയിഷയുടെ അഭിപ്രായം മറിച്ചാണ്. ശരിയായ പ്രണയം കാണാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ഞാന്‍ അത് കണ്ടെത്തിയിരിക്കുന്നു.

  ഞങ്ങളുടെ തലമുറയില്‍ തിരഞ്ഞെടുപ്പിന് വന്‍ സാധ്യതയുളളതിനാല്‍ ബന്ധങ്ങള്‍ മിക്കപ്പോഴും അസ്ഥിരമാണ്. നമ്മുടെ മാതാപിതാക്കളെയോ സഹോദരങ്ങളെയോ നമ്മള‍് മാറ്റാറില്ല. അപ്പോള്‍ കൂടെ ജീവിക്കേണ്ട് ആളെ എന്തിന് മാറ്റണം. ജീവിത പങ്കാളിയെ മാറ്റുക എന്ന് ചിന്ത തന്നെ തെറ്റാണെന്നാണ് ആയിഷയുടെ അഭിപ്രായം.

  വിവാഹത്തെ കുറിച്ചും ആയിഷയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. വിവാഹം ഉടനെയില്ലെങ്കിലും കുടുംബജീവിതവും ജോലിയും ഒപ്പം കൊണ്ടുനടക്കുന്നതില്‍ പ്രശ്നമുണ്ടെന്ന് തോന്നുന്നില്ല. വിവാഹത്തിന്ശേഷം രണ്ടും ഒപ്പം കൊണ്ടുപോവാമോ എന്നറിയാം എന്നതാണ് ആയിഷയുടെ നിലപാട്.

  എന്തായാലും സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞുവെന്ന് വരുന്പോള്‍ വിവാഹിതയാവുന്ന കൂട്ടത്തിലല്ല ഞാന്‍. ഇനി മറ്റു മാര്‍ഗങ്ങളൊന്നുമില്ല അത് കൊണ്ട് ഇനി വിവാഹം കഴിക്കാം എന്ന് പറയുന്നത് പോലെയാണത്. എന്നെ സ്നേഹിക്കുന്ന പുരുഷനെ ഞാന്‍ അപമാനിക്കുന്നതിന് തുല്യമാവും അത്തമൊരു നടപടി- ആയിഷ പറഞ്ഞു.

  ഭാര്യ നടിയാവുന്നതിനോട് ഫര്‍ഹാന് എതിര്‍പ്പില്ല. എന്‍റെ ജോലിയില്‍ അഭിമാനിക്കുന്നവനാണ് ഫര്‍ഹാന്‍. സിനിമാ ഭ്രാന്തനല്ലെങ്കിലും എന്‍റെ ചിത്രങ്ങള്‍ അദേഹം കാണാറുണ്ട്. ദോറിലെ എന്‍റെ അഭിനയം അദേഹത്തിന് ഇഷ്ടപ്പെടുകയും ചെയ്തു.

  എന്‍റെ സ്വപ്നങ്ങളെല്ലാം സഫലമാവുകയാണെന്ന് എനിക്ക് തോന്നി തുടങ്ങിയിട്ടുണ്ട്. മുംബൈയിലെ തെരുവുകളിലൂടെ പാനിപ്പൂരി കഴിച്ച് എനിക്ക് നടക്കാന്‍ പറ്റിയില്ലെന്ന് വരും.

  അതിന് പുറമേ എനിക്ക് കൂട്ടുകാരുമില്ല. സിനിമാ ലോകത്തിന് പുറത്തോ അകത്തോ എനിക്ക് സുഹൃത്തുക്കളെന്ന് പറയാന്‍ ആരുമില്ല. ഫര്‍ഹാനും എന്‍റെ കുടുംബവുമാണ് എന്‍റെ ലോകം. ഇവരാണ് എന്‍റെ സുഹൃത്തുക്കളും. ഇതില്‍ ഞാന്‍ സന്തുഷ്ടയാണ്- ആയിഷ പറഞ്ഞു നിര്‍ത്തി.

  പല താരങ്ങളെയും പോലെ ഇന്നൊന്നു പറഞ്ഞ് നാളെ വേറൊന്നു പറയുമോ ആയിഷയും എന്ന് കാത്തിരിക്കുകയാണ് ആയിഷയുടെ ആരാധകര്‍.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X