For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹിതരെ റാഞ്ചാന്‍ ഹിന്ദി സുന്ദരികള്‍

  By Super
  |

  സന്പത്തും സ്വാധീനവും സൗന്ദര്യവുമുളള ഭര്‍ത്താക്കന്മാരെയോര്‍ത്ത് തീതിന്നുകയാണ് ഹിന്ദി മേഖലയിലെ പാവം ഭാര്യമാര്‍. ഏത് നടി എപ്പോഴാണ് സ്വന്തം ഭര്‍ത്താവിനെ റാ‍ഞ്ചി മോതിരം മാറുന്നതെന്ന ആധി അവരെ വിടാതെ പിന്തുടരുന്നു. റാണി മുഖര്‍ജിയും ആദിത്യ ചോപ്രയും തമ്മിലുളള വിവാഹ നിശ്ചയം കഴിഞ്ഞാലും ഇല്ലെങ്കിലും പൊതുവെ ബോളിവുഡ് സുന്ദരിമാര്‍ അനുഭവ പരിചയമുളള ഭര്‍ത്താക്കന്മാരെയാണ് സ്വന്തം ഇണകളായി തിരഞ്ഞെടുക്കുന്നത്.

  ആദിത്യ ചോപ്ര മുന്‍ ഭാര്യ പായലില്‍ നിന്നും വിവാഹ മോചനം നേടിക്കഴിഞ്ഞു. ഇപ്പോല്‍ കേള്‍ക്കുന്ന വാര്‍ത്ത മഹിമ ചൗധരിയെക്കുറിച്ചാണ്. പുളളിക്കാരി ആര്‍ക്കിടെക്റ്റ് ബോബി മുഖര്‍ജിയെ രഹസ്യമായി വിവാഹം കഴിച്ച് ഒരു കുഞ്ഞിനെയും പ്രസവിച്ചുവത്രേ. വിവാഹം പോലെ പ്രസവവും രഹസ്യമായിത്തന്നെ നടത്തി. മുന്‍ഭാര്യയെ മൊഴി ചൊല്ലിയാണ് ബോബി മഹിമയെ സ്വന്തമാക്കിയത്.

  തെന്നിന്ത്യയില്‍ നിന്നും സുന്ദരിമാര്‍ ബോളിവുഡിലേയ്ക്ക് പറന്നിറങ്ങിയതിനു ശേഷമാണ് വിവാഹിതരെ റാഞ്ചല്‍ വ്യാപകമായതെന്ന് ചരിത്രകാരന്മാര്‍ പറയുന്നു.

  നടി വൈജയന്തി മാല വിവാഹം കഴിച്ചത് ഡോ ബാലിയെയാണ്. കക്ഷി സ്വന്തം ഭാര്യയെ ഉപേക്ഷിച്ചാണ് വൈജയന്തിമാലയ്ക്ക് മാലയണിഞ്ഞത്. ഭാര്യയെ ബാലി ചതിച്ചാല്‍ ബാലിയെ മാല ചതിക്കും. കല്യാണം കഴിഞ്ഞ് ഏറെക്കഴിയും മുന്പ് വൈജയന്തിമാല രാജ് കപൂറുമായി ഇടപാടുകള്‍ തുടങ്ങി.

  രാജ് കപൂറും നടി നര്‍ഗീസും തമ്മിലുളള പ്രണയബന്ധം ബോളിവുഡിലെ ഇതിഹാസ കഥകളിലൊന്നായിരുന്നു.

  വെളളിത്തിരയിലെ എക്കാലത്തെയും സ്വപ്നറാണി ഹേമമാലിനി വിവാഹം കഴിച്ചതോ, എത്രവട്ടം കെട്ടി എന്നോര്‍മ്മ പോലുമില്ലാത്ത സാക്ഷാല്‍ ധര്‍മ്മേന്ദ്രയെ.

  ജയപ്രദയും പിന്തുടര്‍ന്നത് ഇതേ വഴി തന്നെ. ഇരുവരും ഇപ്പോള്‍ രാജ്യസഭാ അംഗങ്ങളുമാണ്.

  ഭാര്യയും രണ്ടു മക്കളുമായി സസുഖം ജീവിച്ചുവന്ന ബോണി കപൂറിനെ മയക്കിയെടുത്താണ് സെക്സ് ബോംബ് ശ്രീദേവി കുടുംബജീവിതം കെട്ടിപ്പെടുത്തത്.

  കൂട്ടത്തില്‍ ഏറ്റവും വലിയ സേവനം ചെയ്തത് നടന്‍ അമീര്‍ഖാനാണ്. ബോളിവുഡിനെക്കുറിച്ച് പുസ്തകമെഴുതാനെത്തിയ ജെസീക്കാ ഹൈന്‍സിന് ഒരു കുഞ്ഞിനെ നല്‍കിയാണ് അമീര്‍ ഖാന്‍ അനുഗ്രഹിച്ചത്. അതും പോരാഞ്ഞ് ഭാര്യ റീനാ ദത്തയെ മൊഴി ചൊല്ലിയെ അമീര്‍ കിരണ്‍ റാവുവിന് മറ്റൊരു ജീവിതം നല്‍കി.

  സെയ്ഫ് അലി ഖാനും റോസയും തമ്മില്‍ കല്യാണം കഴിച്ച് പാര്‍പ്പു തുടങ്ങിയപ്പോള്‍ ആദ്യഭാര്യ അമൃതാ സിംഗിനും രണ്ടു മക്കള്‍ക്കും കണ്ണീരോടെ മംഗളം നേരാനുളള യോഗമുണ്ടായി.

  ബോളിവുഡില്‍ ഒരു തീനാളം പോലെ ആളിക്കത്തിയ രവീണാ ടണ്ഠന്‍ അടങ്ങിയത് വിവാഹ മോചനം നേടിയ അനില്‍ തടാനിയുടെ കൈകളിലാണ്.

  ഫാഷന്‍ ഡിസൈനര്‍ നന്ദിതാ മഹ്താനിയില്‍ നിന്നും താലിച്ചരട് അഴിച്ചു വാങ്ങിയ സഞ്ജയ് കപൂര്‍ അതണിയിച്ചത് എണ്ണമറ്റ പ്രണയകഥകളിലെ ദുരന്തനായികയായ കരിഷ്മാ കപൂറിന്റെ കഴുത്തില്‍.

  കല്യാണം കഴിച്ച മാനവ് മേനോന്റെ പിന്നാലെ ആടിപ്പാടി നടക്കുകയാണ് ഭൂലോക സുന്ദരി സുസ്മിതാ സെന്‍.

  പലരുടെയും പിന്നാലെ ചുറ്റിത്തിരിഞ്ഞ ശേഷമാണ് ആക്ഷന്‍ ഹീറോ അക്ഷയ് കുമാര്‍ ട്വിങ്കിള്‍ ഖന്നയ്ക്കൊപ്പം ജീവിതം തുടങ്ങിയത്. ആള്‍ അക്ഷയ് കുമാറായതു കൊണ്ടു തന്നെ ചൊട്ടയിലെ ശീലം മറക്കില്ലല്ലോ.

  പ്രിയങ്കാ ചോപ്രയിലാണത്രേ കക്ഷി പുതിയ ആക്ഷനുകള്‍ പരീക്ഷിക്കുന്നത്. പാവം ട്വിങ്കിള്‍ ഖന്ന കണ്ണീരും കയ്യുമായി കഴിയുന്നു.

  ബിഗ് ബ്രദറായി ലോകം ചുറ്റുന്ന ശില്‍പ ഷെട്ടിയും നോട്ടമിട്ടിരിക്കുന്നത് ഒരു വിവാഹിതനെ. അനുഭവ് സിന്‍ഹയെന്നാണ് ടിയാന്റെ പേര്. എന്തെല്ലാം അനുഭവിക്കാന്‍ കിടക്കുന്നു കക്ഷി.

  വിവാഹിതര്‍ക്കു പിന്നാലെയുളള ഈ പരക്കം പാച്ചിലിനെ ഒരു ബോളിവുഡ് സുന്ദരി ദാര്‍ശനികമായി ന്യായീകരിക്കുന്നുണ്ട്. അതിങ്ങനെ. ""ജീവിതത്തില്‍ ആണുങ്ങള്‍ നേടിയ അനുഭവ പരിചയം നമ്മള്‍ മുഖവിലയ്ക്കെടുക്കണം.എല്ലാം കണ്ടവരാണ് അവര്‍. നമ്മെ മനസിലാക്കാനും ലാളിക്കാനും അവര്‍ക്ക് കഴിയും. ഒരിക്കല്‍ പറ്റിയ അബദ്ധം അവര്‍ ആവര്‍ത്തിക്കില്ലെന്നുളളതാണ് ഏറ്റവും പ്രധാനം"".

  സുന്ദരിയുടെ ദര്‍ശനം അവരെ രക്ഷിക്കട്ടെ എന്ന് നമുക്കാശ്വസിക്കാം. വിവാഹിതരുടെ അനുഭവ പരിചയം ആസ്വദിക്കാനുളള തിരക്കിനിടയില്‍ സ്വന്തം വര്‍ഗത്തിലൊരുവളുടെ കണ്ണീരും കുറേ കുഞ്ഞുങ്ങളുടെ കുഞ്ഞുങ്ങളുടെ ശാപവും ഒപ്പമുണ്ടാകും. തട്ടിയെടുത്ത് സ്വന്തമാക്കിയവന്‍ അടുത്ത കൂടും തേടിപ്പോകുന്പോള്‍ ശേഷിക്കുന്നതും അതു മാത്രമാവും. കുറേ കണ്ണുനീരും ഒക്കത്ത് രണ്ടു കുട്ടികളും.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X